കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാപരിവാറില്‍ ഇടതുപക്ഷവും കുടി ചേരണം; എം.വി ശ്രേയാംസ് കുമാര്‍

Google Oneindia Malayalam News

ദുബായ്: ജനതാദള്‍ (യു) നേതൃതം നല്‍കിയ മഹാസഖ്യത്തിന്റെ ബിഹാറിലെ വിജയം ഇന്ത്യന്‍ മതേതരത്വത്തിന്റെ വിജയമാണെന്ന് ജനതാദള്‍ നേതാവ് എം.വി ശ്രേയാംസ് കുമാര്‍ എം. എല്‍.എ അഭിപ്രയപ്പെട്ടു. ജനതാ കള്‍ച്ചറല്‍ സെന്റര്‍ യു.എ .ഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഇന്ന് കാണുന്ന വര്‍ഗ്ഗിയ ഫാസിസവും അസഹിഷ്ണതയും പിടിച്ചു കെട്ടന്‍ ജനത പരിവാറിനു കഴിയുമെന്ന് ഒരിക്കല്‍ കൂടി ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മോദി സര്‍ക്കാരിനെതിരെ ബദല്‍ ശക്തി ബീഹാര്‍ തെരെഞ്ഞെടുപ്പിലുടെ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും ജനതാപരിവാറില്‍ ഇടതുപക്ഷവും കുടി ചേരണമെന്നും എം.വി ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു.

janatha

ജനതാ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി .ജി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജനതാദള്‍(യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയിഖ്. പി.ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. ജനതാ കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ജെ.ബാബു സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി .കുഞ്ഞാലി ,നസീര്‍ പുന്നക്കല്‍,സഫീര്‍ പി .ഹാരിസ്, സുല്‍ഫിക്കര്‍, സിയാദ് ഏഴംകുളം, സിദിക്ക്, ഇ .കെ.ദിനേശന്‍, പി .കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
LDF to be joined with Janatha Parivar says MV Shreyams Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X