കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ കുറ്റപ്പെടുത്തിയവര്‍ കാണണമിത്; രാജകുമാരന്റെ കിടിലന്‍ സെല്‍ഫി!! തടവിലല്ല, പുഞ്ചിരിച്ച്

വെള്ളിയാഴ്ചയാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സഅദ് ഹരീരി കണ്ടത്. ലബ്‌നാനില്‍ ഇറാന്‍ ഇടപെടുന്നുവെന്ന ആരോപണം സൗദിക്കുണ്ട്.

  • By Ashif
Google Oneindia Malayalam News

സൗദിയില്‍ വിദേശരാജ്യങ്ങളിലെ ഭരണകര്‍ത്താക്കളെ തടവിലാക്കന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ആഗോള മാധ്യമങ്ങളില്‍ പ്രധാന തലക്കെട്ടുകളായിരുന്നു. യമനിലെ പ്രസിഡന്റിനെ തടവിലാക്കിയെന്നായിരുന്നു ആദ്യ വാര്‍ത്ത. പിന്നീടാണ് ലബ്‌നാന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയെ തടവിലാക്കി എന്ന വാര്‍ത്ത വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ, ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൗദി കിരീടവകാശിയുടെ അത്രതന്നെ പ്രചാരണത്തിലില്ലാത്ത ചിത്രങ്ങള്‍...

വരുന്നു, രാജി പ്രഖ്യാപിക്കുന്നു

വരുന്നു, രാജി പ്രഖ്യാപിക്കുന്നു

ലബ്‌നാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി സൗദിയിലേക്ക് വരുന്നു. തുടര്‍ന്ന് ലബ്‌നാന്‍ പ്രധാനമന്ത്രി പദം രാജിവച്ചതായി പ്രഖ്യാപിക്കുന്നു. വിദേശരാജ്യത്ത് പോയി പ്രധാനമന്ത്രി പദം രാജിവച്ചത് വന്‍വിവാദമായിരുന്നു കഴിഞ്ഞ വര്‍ഷം.

തല്‍സമയം ടെലിവിഷനില്‍

തല്‍സമയം ടെലിവിഷനില്‍

സൗദി തലസ്ഥാനത്ത് വച്ച് തല്‍സമയം ടെലിവിഷനിലാണ് സഅദ് ഹരീരി രാജി അറിയിച്ചത്. ഗള്‍ഫിനെയും ലബ്‌നാനെയും ഞെട്ടിപ്പിക്കുന്നതായിരുന്നു സംഭവം. സൗദി ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് രാജി എന്നായിരുന്നു ആരോപണം.

ഇപ്പോള്‍ വരുന്നത്

ഇപ്പോള്‍ വരുന്നത്

ആഴ്ചകള്‍ക്ക് ശേഷമാണ് സഅദ് ഹരീരി ലബ്‌നാനിലേക്ക് തിരിച്ചുപോയത്. എന്നാല്‍ അദ്ദേഹം കഴിഞ്ഞദിവസം വീണ്ടും സൗദിയിലെത്തി. സൗദി ഭരണ നേതൃത്വങ്ങള്‍ക്കൊപ്പം അദ്ദേഹമെടുത്ത ഫോട്ടോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പുറത്തുവിട്ടതിന്റെ ലക്ഷ്യം

പുറത്തുവിട്ടതിന്റെ ലക്ഷ്യം

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനൊപ്പമാണ് സെല്‍ഫി. ചില ഫോട്ടോകളില്‍ അമേരിക്കയിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമുണ്ട്. ബന്ധം ശക്തമാണെന്ന് തെളിയിക്കുക കൂടിയാണ് ഫോട്ടോ പുറത്തുവിട്ടതിന്റെ ലക്ഷ്യം.

ആരാണ് ഇതിന് പിന്നില്‍

ആരാണ് ഇതിന് പിന്നില്‍

സഅദ് ഹരീരി തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ തവണ സഅദ് ഹരീരിയെ സൗദി ഭരണകൂടം വിളിപ്പിച്ചതായിരുന്നു. സൗദിയിലെ നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമായിരുന്നു രാജി പ്രഖ്യാപനം.

മുനയൊടിച്ചു

മുനയൊടിച്ചു

ഇതോടെയാണ് സൗദി ഭരണകൂടം നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്നും ലബ്‌നാനിലെ ആഭ്യന്തര വിഷയങ്ങളില്‍ സൗദി ഇടപെടുകയാണെന്നും ആരോപണം ഉയര്‍ന്നത്. എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകള്‍.

ദുരൂഹതകള്‍

ദുരൂഹതകള്‍

സഅദ് ഹരീരിയുടെ രാജി പ്രഖ്യാപനത്തില്‍ ദുരൂഹതയുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദിയിലെത്തിയ ശേഷം സഅദ് ഹരീരി ടെലിഫോണ്‍ ഉപയോഗിച്ചിരുന്നില്ല.

അംഗരക്ഷകരെ മാറ്റി

അംഗരക്ഷകരെ മാറ്റി

ഫോണ്‍ ഉപയോഗിക്കാത്തത് മാത്രമല്ല പ്രശ്‌നം. സഅദ് ഹരീരി അദ്ദേഹത്തിന്റെ അംഗരക്ഷകരെ പോലും മാറ്റി നിര്‍ത്തിയിരുന്നു. ഇതും ദുരൂഹതകള്‍ക്ക് കാരണമായി. പിന്നീടാണ് ടെലിവിഷനില്‍ രാജി പ്രഖ്യാപനം നടത്തിയത്.

ലബ്‌നാന്‍ സൗദിക്കെതിരേ

ലബ്‌നാന്‍ സൗദിക്കെതിരേ

ലബ്‌നാന്‍ ഭരണകൂടം സൗദിക്കെതിരേ രംഗത്തുവന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം സഅദ് ഹരീരി ലബ്‌നാനില്‍ തിരിച്ചെത്തി പദവി വീണ്ടും ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം ആദ്യമായിട്ടാണ് വീണ്ടും അദ്ദേഹം സൗദിയില്‍ വന്നിട്ടടുള്ളത്.

അല്‍ യമാമ കൊട്ടാരത്തില്‍

അല്‍ യമാമ കൊട്ടാരത്തില്‍

സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ബുധനാഴ്ച സഅദ് സൗദിയിലെത്തിയത്. സൗദി രാജാവ് സല്‍മാനുമായയി അദ്ദേഹം ചര്‍ച്ച നടത്തി. അല്‍ യമാമ കൊട്ടാരത്തില്‍ ഇരുവരും പുഞ്ചിരിയോടെ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ക്ക് കാരണം

പ്രശ്‌നങ്ങള്‍ക്ക് കാരണം

വെള്ളിയാഴ്ചയാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സഅദ് ഹരീരി കണ്ടത്. ലബ്‌നാനില്‍ ഇറാന്‍ ഇടപെടുന്നുവെന്ന ആരോപണം സൗദിക്കുണ്ട്. സൗദി ഇടപെടുന്നുവെന്ന് ഇറാനും ആരോപിക്കുന്നു. ലബ്‌നാനിലെ ഹിസ്ബുല്ലയ്ക്ക് ഇറാന്റെ പിന്തുണയുണ്ട്.

കോണ്‍ഗ്രസിന്റെ മാനം കാത്തത് കോട്ടയംപട; രാഹുല്‍ വിളിച്ചു, ഉമ്മന്‍ചാണ്ടി ഏറ്റു!! മൂക്ക് മുറിഞ്ഞിട്ടുംകോണ്‍ഗ്രസിന്റെ മാനം കാത്തത് കോട്ടയംപട; രാഹുല്‍ വിളിച്ചു, ഉമ്മന്‍ചാണ്ടി ഏറ്റു!! മൂക്ക് മുറിഞ്ഞിട്ടും

അമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യംഅമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യം

 പാലക്കാട് ട്രെയിന്‍ യാത്രയില്‍ പീഡനം; പ്രതിക്ക് യുവതിയുടെ കത്ത്!! ഒരു പെണ്ണിനോടും ചെയ്യരുത് പാലക്കാട് ട്രെയിന്‍ യാത്രയില്‍ പീഡനം; പ്രതിക്ക് യുവതിയുടെ കത്ത്!! ഒരു പെണ്ണിനോടും ചെയ്യരുത്

English summary
Lebanon’s Prime Minister Posts Smiling Selfie With Saudi Crown Prince
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X