കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ മലയാളികൾക്ക് വന്‍തിരിച്ചടി..!! ജൂലൈ മുതല്‍ പ്രവാസി കുടുംബങ്ങള്‍ രാജ്യം വിടും..!!

  • By Anamika
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ നല്ല ശമ്പളത്തോടെ ജോലി ചെയ്യുന്ന പ്രവാസികള്‍ സാധാരണ തങ്ങളുടെ കുടുംബങ്ങളോയും ഒപ്പം കൊണ്ടുപോകാറുണ്ട്. എന്നാല്‍ ജൂലെ മുതല്‍ പ്രവാസികള്‍ക്ക് വന്‍തിരിച്ചടി നല്‍കുന്ന തീരുമാനമാണ് സൗദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. സൗദിയില്‍ ആശ്രിത വിസയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കെല്ലാം രാജ്യം വിടേണ്ടി വരുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. ഇത് വിദേശികൾക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഇരുട്ടടിയാണ്

സൗദിയില്‍ നിന്നും പുറത്തായത് 32,000ത്തിലധികം പേര്‍..!! പ്രവാസികളും മടങ്ങുന്നു..!!സൗദിയില്‍ നിന്നും പുറത്തായത് 32,000ത്തിലധികം പേര്‍..!! പ്രവാസികളും മടങ്ങുന്നു..!!

സൗദിയില്‍ നിന്നും മലയാളികള്‍ മടങ്ങേണ്ടി വരും..!! ഇനി സര്‍ക്കാര്‍ ജോലിയും ചെയ്യാനാവില്ല..!!സൗദിയില്‍ നിന്നും മലയാളികള്‍ മടങ്ങേണ്ടി വരും..!! ഇനി സര്‍ക്കാര്‍ ജോലിയും ചെയ്യാനാവില്ല..!!

ജൂലൈ മുതൽ ആശ്രിത ലെവി

ഈ വര്‍ഷം ജൂലെ മുതല്‍ സൗദി അറേബ്യയില്‍ ആശ്രിത ലെവി നടപ്പാക്കാനൊരുങ്ങുകയാണെന്ന നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇതുറപ്പിക്കുന്ന വാക്കുകളാണ് സൗദിയിലെ ധനകാര്യമന്ത്രി മുഹമ്മദ് അല്‍ജദ് ആനിന്റേത്. ജൂലൈ മുതല്‍ ആശ്രിത ലെവി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് ധനകാര്യമന്ത്രി അറിയിച്ചു.

വൻ കൊഴിഞ്ഞുപോക്ക്

സൗദിയുടെ ഈ നിര്‍ണായക തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത് മലയാളി കുടുംബങ്ങളെ ആയിരിക്കും. നിരവധി പ്രവാസി കുടുംബങ്ങള്‍ ഇപ്പോള്‍ത്തന്നെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ആശ്രിതര്‍ക്കുള്ള പുതിയ ഫീസ് ജൂലെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ കൊഴിഞ്ഞുപോക്ക് വര്‍ധിക്കും.

മാസം 100 റിയാൽ വീതം

സൗദിയില്‍ കുടുംബവിസയില്‍ കഴിയുന്ന ഓരോ അംഗത്തിനും വരുന്ന മാസം മുതല്‍ നൂറ് റിയാല്‍ വീതമാണ് ഓരോമാസവും നല്‍കേണ്ടത്. ഇത് സ്ഥിരം നിരക്കല്ല എന്നതാണ് ബുദ്ധിമുട്ട് ഉയര്‍ത്തുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ ലെവി നിരക്ക് ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വർഷം തോറും ഉയരും

അത് പ്രകാരം ആശ്രിതര്‍ക്കുള്ള ഫീസ് 2017ല്‍ നൂറ് റിയാല്‍ എന്നത് 2018ല്‍ ജൂലെ മുതല്‍ 200 റിയാല്‍ ആയിരിക്കും. തൊട്ടടുത്ത വര്‍ഷം, അതായത് 2019 ജൂലെ മുതല്‍ ഈ നിരക്ക് മുന്നൂറ് റിയാലായും 2020 ജൂലെ മുതല്‍ അത് നാന്നൂറ് റിയാല്‍ ആയും ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

വൻ സാമ്പത്തിക ബാധ്യത

കുടുംബ വിസയില്‍ താമസിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക പ്രതിസന്ധി വരുത്തിവെയ്ക്കുന്നതാണ് ഈ തീരുമാനം. അതുകൊണ്ട് തന്നെ ഭൂരിപക്ഷം കുടുംബങ്ങളും നാട്ടിലേക്ക് മടങ്ങാനാണ് താല്‍പര്യപ്പെടുന്നത്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായിത്തന്നെ നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്.

ഇഖാമ പുതുക്കുന്നതിനൊപ്പം

നിലവില്‍ കുടുംബനാഥന്റെ താമസരേഖയായ ഇഖാമ ഒരുവര്‍ഷത്തേക്ക് പുതുക്കുമ്പോഴാണ് കുടുംബാംഗങ്ങളുടേയും ഇഖാമകള്‍ പുതുക്കുന്നത്. ഈ സമയത്ത് തന്നെ വര്‍ധിപ്പിച്ച ആശ്രിത ലെവിയും ഒരു വര്‍ഷത്തേക്കുള്ളത് അടയ്‌ക്കേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ ഒരു അംഗത്തിന് വേണ്ടി മാത്രം ജൂലെ മുതല്‍ 1200 റിയാല്‍ അധിക സാമ്പത്തിക ബാധ്യതയാണ് കുടുംബനാഥന് വരിക.

സ്ഥാപനവും ലെവി അടയ്ക്കണം

ഇത് പ്രകാരം കണക്ക് കൂട്ടിയാല്‍ 2018ല്‍ അത് 2400 റിയാലും 2019ല്‍ 3600 റിയാലും 2020ല്‍ 4800 റിയാലും ഒരാള്‍ക്ക് അധിക ചിലവ് വേണ്ടിവരും. കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഈ തുകയും കൂടും. 50 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കിയ ഓരോ സ്ഥാപനവും അവിടെ ജോലി ചെയ്യുന്ന വിദേശിയുടെ ലെവി അടക്കേണ്ടതായിട്ടുമുണ്ട്.

സമ്പൂർണ സ്വദേശിവത്ക്കരണം

സമ്പൂർണ സ്വദേശിവത്ക്കരണം ലക്ഷ്യമിട്ടാണ് ആശ്രിത ലെവി അടക്കമുള്ളവ സർക്കാർ നടപ്പാക്കുന്നത്. വിഷൻ 2020 പദ്ധതിയുടെ ഭാഗമായാണ് സൗദിയിൽ സമ്പൂർണ സ്വദേശിവത്ക്കരണം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്. സർക്കാർ സർവ്വീസുകളിൽ അടക്കം സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള പദ്ധതി സിവിൽ സർവ്വീസ് മന്ത്രാലയമാണ് തയ്യാറാക്കുന്നത്.

എണ്ണക്കമ്പനികൾ പ്രതിസന്ധിയിൽ

മറ്റ് ഗൾഫ് രാജ്യങ്ങളിലും പ്രവാസികൾ വൻതൊഴിൽ നഷ്ടഭീഷണിയാണ് നേരിടുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യമാണ് ഗൾഫ് രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ എണ്ണക്കമ്പനികൾ നേരിടുന്നത്. ഇത് മൂലം അടുത്ത രണ്ട് വർഷത്തിനിടയിൽ പ്രവാസികളെ തിരിച്ചയയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ

പ്രവാസികൾ നാട്ടിലേക്ക് ഒഴുകും

സൗദിയിൽ പൊതുമാപ്പു പ്രഖ്യാപിച്ചതിനെ തുടർന്ന് തന്നെ നിരവധി പ്രവാസികൾ മടങ്ങി വരാനിരിക്കുകയാണ്. ഏകദേശം 21,000 ത്തോളം പ്രവാസികൾ മടങ്ങി വരാനുള്ള എക്സിറ്റ് വിസ ഇതിനകം നൽകിയിട്ടുണ്ട്. ഇത് കൂടാതെ മാന്ദ്യവും സ്വദേശിവത്ക്കരണവും കൂടി വരുന്നതോടെ പ്രവാസികളുടെ വൻ ഒഴുക്കാണ് രാജ്യത്തേക്ക് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളത്തിനെ ബാധിക്കും

ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് പ്രവാസികൾ മടങ്ങി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തേയും ദോഷകരമായി ബാധിക്കും. കേരളത്തിനെ സംബന്ധിച്ച് ഗൾഫ് പണത്തെ ഏറെ ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.

വൻ തൊഴിൽ നഷ്ടം

2013ലെ നിതാഖാത്തിൽ ജോലി നഷ്ടപ്പെട്ട് നിരവധി പേരാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. സൗദിയിൽ റെസ്റ്റോറന്റുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്വദേശിവ്തക്കരണം ആരംഭിച്ചപ്പോൾ തന്നെ നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. സമ്പൂർണ്ണ സ്വദേശിവ്തക്കരണം കൂടി നടപ്പാക്കുന്നതോടെ വൻ തിരിച്ചടിയാണ് പ്രതീക്ഷിക്കപ്പെടുന്നത്

കൂടുതൽ വാർത്തകൾ വായിക്കാം

കൂടുതൽ വായിക്കാം: ലിംഗം മുറിച്ചപ്പോള്‍ സ്വാമി നിലവിളിച്ചില്ല..! പെണ്‍കുട്ടിക്ക് നുണപരിശോധന നടത്തണം..!! ദുരൂഹം..!!

ഷൂട്ടിംഗിനിടെ ചെങ്കല്‍ച്ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ നടന്നത് .!! നടി തുറന്ന് പറയുന്നു..!ഷൂട്ടിംഗിനിടെ ചെങ്കല്‍ച്ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ നടന്നത് .!! നടി തുറന്ന് പറയുന്നു..!

English summary
Levi for dependent from july in Saudi Arabia will effect Malayali families
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X