• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ ലൈറ്റ് അപ്പ് 2018 ദുബായിൽ സംഘടിപ്പിച്ചു

  • By തൻവീർ

ദുബായ്: ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ബിസിനസ് സംരംഭക വികസന വേദിയായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ പി എ) ലൈറ്റ് അപ്പ് 2018 എന്ന പേരിൽ സംഘടിപ്പിച്ച അനുവൽ മീറ്റ് ശ്രദ്ധേയമായി. ദുബായിലെ പേൾ ഇൻ പാർക്ക് ഹോട്ടലിലെ ഐ പി എ ഹാളിലാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ വാർഷിക സംഗമം നടത്തിയത്.

ജലീൽ പിണറായിയുടെ വാല്യക്കാരൻ.. അപ്പോൾ കാണുന്നവനെ അപ്പനാക്കുന്ന രാഷ്ട്രീയം! ആഞ്ഞടിച്ച് ഷാജി

സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകരെ വളർത്തിയെടുക്കുന്നതിനും പരസ്പരസഹകരണ- മനോഭാവം വളർത്തിയെടുത്തു വാണിജ്യ രംഗത്ത് നിശ്ശേഷമായ അഭിവൃദ്ധി കൈവരിക്കുന്നതിന് വേണ്ടിയുള്ള പുതിയ ആശയങ്ങളും പദ്ധതികളും സംരംഭകര്‍ ചടങ്ങിൽ അവതരിപ്പിച്ചു. നവീനമായ വാണിജ്യ ആശയങ്ങളും നിലവിലെ വിപണിയെ കുറിച്ചുള്ള വ്യക്തമായ ധാരണയും ഉൾകൊള്ളിച്ചുള്ള അവതരണങ്ങൾ ലൈറ്റ് അപ്പ് 2018 ചടങ്ങിനെ വിത്യസ്തമാക്കി. 171 -ഓളം വരുന്ന ഐ പി എ-യിലെ ചെറുതും വലുതുമായ ബിസിനസ് സംരംഭകരുടെ വിവിധ വാണിജ്യ ആശയങ്ങളും വരുംകാല പ്രവർത്തന നിർദ്ദേശങ്ങളുമാണ് ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടത്.

13 ഗ്രൂപ്പായി തിരിച്ച് അതില്‍ നിന്നുള്ള ഗ്രുപ്പ് പ്രതിനിധികളാണ് ഈ ആശയങ്ങളും നിര്‍ദേശങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചത്. ലൈറ്റ്അപ്പ് 2018ചെയർമാൻ എ കെ ഫൈസലിന്റെ അധ്യക്ഷതയിൽ യുവ സംരംഭകൻ ഷാഫി നെച്ചികാട്ടിൽ ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്തും വാണിജ്യ രംഗത്തും രാജ്യം കൈവരിച്ച മികച്ച നേട്ടങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുവാനുള്ള വിത്യസ്തമായ പദ്ധതികൾ കൂട്ടായ പരിശ്രമത്തിലൂടെ നടപ്പിൽ വരുത്തുവാൻ വേണ്ടി ഐ പി എ മുന്നിട്ടിറങ്ങുമെന്ന്ചെയര്‍മാന്‍ എ കെ ഫൈസല്‍ പറഞ്ഞു.

പരസ്പരം സൗഹൃദത്തിലൂടെ കൂടുതൽ ബിസിനസ് അവസരങ്ങൾ നേടിയെടുക്കാനും പുതിയ വാണിജ്യ സാധ്യതകളും സ്യഷ്‌ടിച്ചെടുക്കാൻ ഐപി എ പോലുള്ള സാധ്യതകള്‍ നിരവധി സംരംഭകര്‍ക്കാണ് ഗുണകരമായതെന്ന് അദ്ധേഹം പറഞ്ഞു. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തുമിന്റെ ദീർഘവീക്ഷണങ്ങൾ കൊണ്ട് ഉടലെടുത്ത നിരവധി ബിസിനസ് സംരംഭ അവസരങ്ങളും സാമൂഹിക പ്രതിബദ്ധത ഉണർത്തുന്ന സന്ദേശ പ്രചാരണവും ഏറെ പ്രാധാന്യത്തൊടെയാണ് ഐ പി എ സമീപിക്കുന്നത്. ഇതിന് വേണ്ടിയുള്ള രാജ്യത്തെ നിയമവ്യവസ്ഥകള്‍ അംഗികാരിച്ചുള്ള ലൈസന്‍ സംവിധാനത്തെടെയാണ് ഈ രംഗത്ത് ഐപിഎ പ്രവര്‍ത്തിച്ചുവരുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഈ മാസം 28 -ന് ദുബായിലെ കേൾട്ടൻ പാലസ് ഹോട്ടലിൽ ഐ പി ഇ സംഘടിപ്പിക്കുന്ന ബിസിനസ് ആക്സിലേറ്റർ എന്ന ട്രെയിനിങ് പ്രോഗ്രമിന്‍റെ ബ്രോഷർ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. ഓൾ കേരള ബ്ലഡ് ഡൊണേഴ്സ് അസോസിയേഷൻ തയാറാക്കുന്ന കേരളത്തിലെയും ജിസിസി രാജ്യങ്ങളിലേയും രക്തദാനത്തിന് തയ്യാറുള്ള ആളുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ മൊബൈൽ അപ്പ്ലിക്കേഷന്റെ ലോഞ്ചിംഗ് ചടങ്ങില്‍ നടന്നു. ഐ പി എ ടീം അംഗ കോർഡിനേറ്റർ ത്വൽഹത്ത് ഫോറിംഗ് ഗ്രുപ്പ് അടുത്ത വർഷം ഐ പി എ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ വാർഷിക കലണ്ടർ അവതരിപ്പിച്ചു.

ലീഗൽ അഡ്മിനിസ്ട്രേറ്റർ റിയാസ് കിൽട്ടൻ ഐ പി എ യുടെ നിയമവ്യവസ്ഥകളും പ്രവർത്തന രീതികളും വിശദീകരിച്ചു. ട്രഷർ സി കെ മുഹമ്മദ് ഷാഫി അൽ മുർഷിദി പ്രവർത്തന ഫണ്ടുകളുടെ വിവരങ്ങൾ സദസിൽ അവതരിപ്പിച്ചു. വൈസ് ചെയർമാൻ ചെയർമാൻ ഹാരിസ് കാട്ടകത്ത് തുടർവർഷങ്ങളിൽ ഐ പി എ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബിസിനസ് പ്രോജക്റ്റുകളുടെ നിക്ഷേപ അവസരങ്ങളുടെ വിവരങ്ങളെ കുറിച്ചും സൽമാൻ സി എസ് ആർ പ്രവർത്തനങ്ങളുടെ വിവരങ്ങളും ചടങ്ങിൽ വിശദീകരിച്ചു. വൈസ് ചെയർമാൻ നെല്ലറ ഷംസുദ്ദീൻ, എ എ കെ ഗ്രുപ്പ് എം ഡി മുഹമ്മദ് മുസ്തഫ, റഷീദ് റിസാ ഫാർമസി, മുഹമ്മദ് ഹുസൈൻ ആലിയാ ഇബ്രാഹിം ഓഡിറ്റിങും ചടങ്ങിന് ആശംസകൾ നേർന്നു. ജനറൽ കൺവിനർ ജോജോ സി കാഞ്ഞിരകാടൻ അവതാരകനായ സദസ്സിന് ജോയിന്റ്കൺവീനർ യൂനുസ് തണൽ നന്ദിയും പറഞ്ഞു.

വിദ്യാർഥികളിലെ ലഹരി, ഇനി രക്ഷിതാക്കൾക്കും ക്ലാസ്; സി രവീന്ദ്രനാഥ്

ജീവിത വഴികളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് തണലിടമായി കൽപ്പറ്റയിലെ പീസ് വില്ലേജ്

English summary
light up 2018 held in Dubai. Malayali business entrepreneurs international promoters association meeting was held in Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X