കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യ പുരസ്‌കാരങ്ങള്‍ തലയില്‍ വെച്ച് നടക്കാനുള്ളതല്ല ' ചിരന്തന -യു എ ഇ എക്‌സ്‌ചേഞ്ജ് സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

സാഹിത്യ പുരസ്‌കാരങ്ങള്‍ തലയില്‍ വെച്ച് നടക്കാനുള്ളതല്ലെന്ന് പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര പറഞ്ഞു

Google Oneindia Malayalam News

ദുബായ്: സാഹിത്യ പുരസ്‌കാരങ്ങള്‍ തലയില്‍ വെച്ച് നടക്കാനുള്ളതല്ലെന്ന് പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര പറഞ്ഞു. ചിരന്തന -യു എ ഇ എക്‌സ്‌ചേഞ്ജ് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . എഴുത്തുകാരന് അംഗീകാരങ്ങളും പുരസ്‌കാരങ്ങളും പ്രചോദനമാണ് എന്ന് വെച്ച് അത് തലയില്‍ കൊണ്ട് നടക്കരുത്.

ഈ തിരിച്ചറിവ് കെ ടി മുഹമ്മദിനെ പോലുള്ള പ്രതിഭകള്‍ക്ക് ഉണ്ടായിരുന്നു. ഇബ്രാഹിം വേങ്ങര അത്തരത്തില്‍പെട്ട ആളല്ലെന്ന് കെ ടി പലരോടും പറഞ്ഞതായും അറിയാം. താന്‍ എഴുത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തിയത് സ്വന്തം ജീവിതാനുഭവത്തില്‍ നിന്നാണ്. ഔപചാരിക വിദ്യാഭ്യാസത്തില്‍ നിന്നല്ല -ഗ്രീന്‍ റൂം എന്ന ആത്മ കഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം നേടുക കൂടി ചെയ്ത ഇബ്രാഹിം വേങ്ങര പറഞ്ഞു. ഇയാദ് ജുമാ അല്‍ കിന്ദി ഉദ്ഘാടനം ചെയ്തു.

20170825-115343-26-1503745015.jpg -Properties

ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു എ ഇ എക്‌സ്‌ചേഞ്ജ് മീഡിയ റിലേഷന്‍ മാനേജര്‍ കെ കെ മൊയ്തീന്‍ കോയ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം വേങ്ങര, കെ എം അബ്ബാസ്, മോഹന്‍ വടയാര്‍, സത്യന്‍ മാടാക്കര, പി മണികണ്ഠന്‍, മുജീബ് എടവണ്ണ, കബീര്‍ യുസഫ്, അബ്ദു ശിവപുരം പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങി. വി എം സതീഷ്, ജമാല്‍ കൈരളി, പി പി ശശീന്ദ്രന്‍, ടി പി മഹ്മൂദ് ഹാജി, ഷീലാപോള്‍ ,ബോസ് ഖാദര്‍, അഡ്വ ടി കെ ഹാഷിഖ്, ജാക്കി റഹ്മാന്‍, ഷാജി ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി പി അശ്റഫ് സ്വാഗതവും ടി പി അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.

English summary
Literary awards are not to be held on head
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X