കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണയ്ക്കു പിന്നാലെ യുഎഇയില്‍ പാചകവാതകത്തിനും വിലകൂടി

എണ്ണയ്ക്കു പിന്നാലെ യുഎഇയില്‍ പാചകവാതകത്തിനും വിലകൂടി

  • By Desk
Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ പാചകവാതക വില കുത്തനെ വര്‍ധിച്ചു. വ്യാഴാഴ്ച മുതലാണ് പുതിയ വില നിലവില്‍ വന്നത്. നേരത്തേ 73 ദിര്‍ഹം ഉണ്ടായിരുന്ന 11 കിലോ സിലിണ്ടറിന് 10 ദിര്‍ഹമാണ് കൂടിയത്. 22 കിലോ സിലിണ്ടറിന് 135 ദിര്‍ഹമാണ് പുതുക്കിയ വില. നേരത്തേ ഇത് 115 ദിര്‍ഹമായിരുന്നു. ഹോട്ടലുകളില്‍ ഉള്‍പ്പെടെ വ്യാപാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 44 കിലോ സിലിണ്ടറിന് 245 ദിര്‍ഹമായിരുന്നത് 40 ദിര്‍ഹം വര്‍ധിച്ച് 285 ആയി. കഴിഞ്ഞ ഏതാനും മാസങ്ങളായി അന്താരാഷ്ട്ര കമ്പോളത്തില്‍ പാചകവാതകത്തിന്റെ വില ക്രമാതീതമായി കൂടിയതാണ് ഇത്തരമൊരു വിലവര്‍ധനവിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് യുഎഇയിലെ പ്രധാന ഗ്യാസ് വിതരണക്കാരായ എമിറേറ്റ്‌സ് ഗ്യാസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച എണ്ണ വില വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഒക്ടോബര്‍ അഞ്ച് മുതല്‍ പാചകവാതകത്തിന് വില കൂട്ടിയിരിക്കുന്നത്. സപ്തംബര്‍ 29ന് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചതോടെ രണ്ട് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയാണ് യുഎഇയില്‍ രേഖപ്പെടുത്തിയത്. ആഗോള മാര്‍ക്കറ്റിലെ വില വര്‍ധന പരിഗണിച്ച് അഞ്ച് ശതമാനം വര്‍ധനവാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ ഊര്‍ജ മന്ത്രാലയം ഏര്‍പ്പെടുത്തിയത്. അതോടെ ലിറ്ററിന് 10 ഫില്‍സ് കൂടി. 2015 സപ്തംബറിന് ശേഷം എണ്ണയ്ക്ക് യു.എ.ഇയില്‍ ഇത്രയധികം വില കൂടുന്നത് ഇതാദ്യമായാണ്. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ വില വര്‍ധന പ്രാബല്യത്തില്‍ വന്നത്.

uae-map-600-10-1457587885-06-1507264103.jpg -Properties

പെട്രോള്‍ സൂപ്പര്‍ 98ന് ലിറ്ററിന് 2.01 ദിര്‍ഹമായിരുന്നത് 2.12 ആയി ഉയര്‍ന്നു. 5.47 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. സ്‌പെഷ്യല്‍ 95ന് ലിറ്ററിന് 1.90 ആയിരുന്നത് 5.79 ശതമാനം വര്‍ധിച്ച് 2.01 ആയി മാറി. ഇ പ്ലസ്-91ന്റെ വിലയില്‍ 6.01 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 1.83 ആയിരുന്നത് 1.94 ദിര്‍ഹമായി വില വര്‍ധിച്ചു. ഡീസല്‍ വില രണ്ട് ദിര്‍ഹമില്‍ നിന്ന് 2.10 ആയി ഉയര്‍ന്നു. 2015 ആഗസ്തിലാണ് യു.എ.ഇയില്‍ ഇന്ധനവില കുത്തനെ കൂടിയത്. 20 ശതമാനത്തിനു മുകളിലായിരുന്നു അന്നത്തെ വര്‍ധന. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ കഴിഞ്ഞ എട്ടു മാസമായി എണ്ണയുല്‍പ്പാദനം പ്രതിദിനം 1.8 ദലക്ഷം ബാരല്‍ കണ്ട് കുറച്ചതാണ് വിലവര്‍ധനവിന് കാരണമായത്.
English summary
According to a notification by Emirates Gas, effective October 5, 2017, an 11 kg cylinder will cost you Dh83 instead of the earlier Dh73 -- an increase of Dh10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X