കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുലു ഡിസിബുക്‌സ് പുസ്തകമേള അബുദാബിയില്‍ സംഘടിപ്പിക്കുന്നു

Google Oneindia Malayalam News

അബുദാബി: യുഎഇ 2016 വായനാവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രമുഖ വ്യവസായ ഗ്രൂപ്പായ ലുലുവും പ്രമുഖ പുസ്തക പ്രസാധകരായ ഡിസി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകമേള ഈമാസം അഞ്ച് (ചൊവ്വാഴ്ച) മുതല്‍ 16 വരെ അബുദാബി മദീനസായിദിലെ ലുലുമാളില്‍ നടക്കും. ചൊവ്വാഴ്ച വൈകിട്ട് ആറിന് എംപിയും പ്രശസ്ത എഴുത്തുകാരനുമായ ശശിതരൂര്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

യുഎഇയിലെ സാമൂഹിക സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചടങ്ങില്‍ ശശിതരൂര്‍ വായനക്കാരുമായി സംവദിക്കുകയും തന്റെ പുസ്തകങ്ങളില്‍ ഒപ്പിട്ടു നല്‍കുകയും ചെയ്യും. ഇടവഴിയിലെനേരുകള്‍ എന്ന ആദ്യനോവലിലൂടെ ശ്രദ്ധേയയായ യുഎഇയിലെ എഴുത്തുകാരി ഷെമി പുസ്തകമേളയില്‍ സംബന്ധിക്കും. വായനക്കാര്‍ക്ക് ഷെമിയുമായി സംവദിക്കാന്‍ അവസരമുണ്ടായിരിക്കും. എട്ടിന്(വെള്ളിയാഴ്ച) വൈകിട്ട് ഏഴിന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പ്രഭാഷണംനടത്തും.

bookfair

വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയും. കൂടാതെ തന്റെ പുസ്തകങ്ങളില്‍ അദ്ദേഹം ഒപ്പിട്ട് നല്‍കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍സായിദ് അല്‍നഹ്യാന്‍, വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്റാഷിദ് അല്‍മക്തൂം എന്നിവരാണ് 2016 വായനാ വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇതിന്റെ ഭാഗമായി ലുലു വരും മാസങ്ങളില്‍ തങ്ങളുടെ വിവിധ മാളുകളില്‍ പുസ്തകമേള നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

English summary
Lulu DC Books Fest at Abudhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X