കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് ആദ്യമായി സര്‍ക്കസും മാജികും കൈകോര്‍ക്കുന്നു; അതും കേരളത്തില്‍!!

Google Oneindia Malayalam News

ദുബായ്: ഇന്ത്യയില്‍ ആദ്യമായി സര്‍ക്കസ്സിന് ഒരു സ്ഥിരം വേദി ഒരുക്കുകയാണ് തിരുവനന്തപുരത്തുള്ള മാജിക് പ്ലാനറ്റ്. ലോകത്ത് ആദ്യമായാണ് ഇന്ദ്രജാലവും സര്‍ക്കസ്സും കൈകോര്‍ത്ത് മാജി സര്‍ക്കസ്സ് എന്ന പുതിയ പദ്ധതിക്ക് രൂപം പ്രാപിക്കുന്നത്. കേരളത്തിലെ തെരുവു മാജികുകാരെ പുനരധിവസിപ്പിക്കുക, അവശരായ കലാകാരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മജീഷ്യന്‍ മുതുകാടിന്റെ നേത്യത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് ആരംഭിച്ച മാജിക് പ്ലാനറ്റിന്റെ രണ്ടാം വാര്‍ഷികത്തിലാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മജീഷ്യന്‍ മുതുകാട് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കസ്സിന്റെ ഈറ്റല്ലമാണ് തലശ്ശേരി, എന്നാല്‍ സര്‍ക്കസ്സിനെ വേണ്ട രീതിയില്‍ പ്രമോട്ട് ചെയ്യാനോ സര്‍ക്കസ്സ് കലാകാരന്മാര്‍ക്ക് ക്ഷേമ പദ്ധതികള്‍ ആസുത്രണം ചെയ്യാനോ ആര്‍ക്കും സാധിച്ചിട്ടില്ല. സര്‍ക്കസ് അഭ്യാസി ജീവന്‍ പണയം വെച്ച് കാണികളെ അമ്പരപ്പിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ ഭാവി അനിശ്ചിതത്വത്തിലേക്ക് വഴിമാറിപ്പോകുന്നതായാണ് കണ്ടു വരുന്നത്. അത്‌കൊണ്ട് തന്നെ സര്‍ക്കസ്സ് കലാകാരന്‍ സ്വന്തം മക്കളെ തന്റെ മേഖലയിലേക്ക് കൈപിടിച്ചു കയറ്റാന്‍ മടിക്കുന്നു.

circus

അഭ്യാസത്തിനിടെ സാരമായ പരുക്ക് പറ്റി കിടപ്പിലായ നിരവധി കാലാകാരന്മാര്‍ ഇപ്പോഴും കേരളത്തിലുണ്ട്. ഇത്തരക്കാരെ സഹായിക്കാനോ കുടുബത്തിന് ആശ്വാസം നല്‍കാനോ മറ്റുള്ളവര്‍ക്ക് കഴിയുന്നില്ലെന്നും മുതുകാട് അഭിപ്രായപ്പെട്ടു. സര്‍ക്കസിനായുള്ള ഒരു സ്ഥിരം വേദി ലഭ്യമാകുന്നതോടെ കേരളത്തിലെ സര്‍ക്കസ് കലാകാരന്മാര്‍ക്ക് അത് ഏറെ ആശ്വാസം പകരുന്നതായിരിക്കുമെന്നും, സര്‍ക്കസ്സിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജെമിനി ശങ്കരന്‍, ചന്ദ്രന്‍ കോടിയേരി, സിവിത്രി സര്‍ക്കസ് കലയുടെ പിന്നാമ്പുറ കഥകളും ദുരിതങ്ങളും എഴുത്തിലൂടെ ജനങ്ങളിലെത്തിച്ച ശ്രീധരന്‍ ചാമ്പാട് എന്നിവര്‍ക്കുള്ള ആദരവു കൂടിയാണ് സര്‍ക്കസ് കാസില്‍ എന്നും മുതുകാട് കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 31ന് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കസ് കാസില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. തന്റെ എല്ലാ പദ്ധതികള്‍ക്കും കൂടെ നിന്ന പ്രവാസികള്‍ സര്‍ക്കസ് കാസിലിനു വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുതുകാട്.

ദുബായ് കോണ്‍സലേറ്റ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സംരഭമായ സ്വതന്ത്രയുടെ ഗാന്ധിജയന്തി ആഘോഷത്തില്‍ മുതുകാടും സംഗീത സംവിധായകന്‍ എം ജയചന്ദ്രനും പങ്കെടുക്കും. വെള്ളിയാഴ്ച്ച വൈകീട്ട് ആറിന് പരിപാടി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ടിവി സിദ്ദീഖ്, മുസ്തഫ മുഹമ്മദ്, ഡോ.ടിസി സതീഷ് എന്നിവര്‍ പങ്കെടുത്തു.

English summary
Magic Planet-World's First Magic Mansion at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X