കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍: യുഎസ്സിനെ അംഗീകരിക്കില്ല, യൂറോപ്യന്‍ യൂനിയന്‍ മധ്യസ്ഥത വഹിക്കണമെന്ന് അബ്ബാസ്

  • By Desk
Google Oneindia Malayalam News

പാരിസ്: ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ഏകപക്ഷീയ നടപടിയുടെ പശ്ചാത്തലത്തില്‍ പലസ്തീന്‍-ഇസ്രായേല്‍ സമാധാന ചര്‍ച്ചയില്‍ അമേരിക്കന്‍ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. പകരം പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂനിയന്‍ ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനപ്രക്രിയയിലെ വിശ്വസിക്കാന്‍ കൊള്ളാത്ത മധ്യസ്ഥരാണ് തങ്ങളെന്ന് അമേരിക്ക ഇതിനകം തെളിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് അവരുടെ ഭാഗത്തുനിന്നുള്ള ഒരു നീക്കവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുവല്‍സര സമ്മാനമായി ഷാര്‍ജ സര്‍ക്കാര്‍ സര്‍വീസില്‍ ശമ്പളം കൂട്ടിപുതുവല്‍സര സമ്മാനമായി ഷാര്‍ജ സര്‍ക്കാര്‍ സര്‍വീസില്‍ ശമ്പളം കൂട്ടി

ഫ്രഞ്ച് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണുമായി പാരിസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജെറൂസലേം വിഷയത്തില്‍ അമേരിക്കന്‍ തീരുമാനം തള്ളിക്കളയുന്ന പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ അംഗീകരിച്ചതിനു പിന്നാലെയായിരുന്നു അബ്ബാസിന്റെ ഫ്രാന്‍സ് സന്ദര്‍ശനം. 128 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഒന്‍പത് രാജ്യങ്ങള്‍ മാത്രമാണ് അതിനെ പിന്തുണച്ചത്. 35 രാജ്യങ്ങള്‍ വിട്ടുനിന്നു. തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് അംഗരാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.

xmahmudabbas

പണം നല്‍കി രാജ്യങ്ങളെ വിലയിക്കു വാങ്ങാന്‍ അമേരിക്കയക്ക് സാധിക്കില്ലെന്നാണ് യുഎന്‍ വോട്ടെടുപ്പ് വ്യക്തമാക്കിയതെന്നും അബ്ബാസ് പറഞ്ഞു. താങ്കളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഇക്കാര്യത്തില്‍ ഫ്രാന്‍സ് നടത്തുന്ന ശ്രമങ്ങളെ ഫലസ്തീന് വിലമതിക്കുന്നതായും അദ്ദേഹം മാക്രോണിനോട് പറഞ്ഞു. ഏഴ് പതിറ്റാണ്ടായി തുടരുന്ന ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പോംവഴിയെന്ന കാര്യത്തില്‍ ഫ്രാന്‍സ് ഉറച്ചുനില്‍ക്കുന്നതായി മാക്രോണ്‍ പറഞ്ഞു. ജെറൂസലേം തീരുമാനത്തിലൂടെ അമേരിക്ക അരികുവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും ആ തീരുമാനത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും മാക്രോണ്‍ വ്യക്തമാക്കി. സമാധാനം ശക്തിപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
English summary
mohmoud abbas urges eu to take lead in peace efforts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X