കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:3വയസുകാരിയെ കുത്തി കൊന്ന സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ പിഞ്ച് കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയെ വധശിക്ഷയ്ക്ക് വിധേയയാക്കി. ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയെ കത്തി കൊണ്ട് 30 തവണ കുത്തി കൊലപ്പെടുത്തിയ എത്തിയോപ്യക്കാരിയായ വീട്ടുജോലിക്കാരിയെയാണ് വധശിക്ഷയ്ക്ക് വിധേയയാക്കിയത്.

ഖജീജ മുഹമ്മദ് ഇസ്സ എന്ന യുവതിയാണ് ശിക്ഷിയ്ക്കപ്ബപെട്ടത് . അല്‍-ജാസി മുഹമ്മദ് ഫഹദ് അല്‍-ഹാര്‍ബി എന്ന മൂന്ന് വയസുകാരിയെയാണ് വീട്ടുജോലിക്കാരി കുത്തികൊലപ്പെടുത്തിയത് . കുഞ്ഞ് ഉറങ്ങുമ്പോഴായിരുന്നു ജോലിക്കാരിയുടെ ആക്രമണം .ആക്രമണം നടക്കുമ്പോള്‍ കുട്ടി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ . കുഞ്ഞിന്റെ ശരീരത്തില്‍ 30 കുത്തുകള്‍ ഏറ്റിരുന്നു.

Crime

കൊലപാതകത്തിന് ശേഷം അധികം വൈകാതെ തന്നെ ഖദീജ പൊലീസ് പിടിയിലായി. കൊലപാതകം അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിയ്ക്കുകയും ചെയ്തു. ക്രൂരമായകൊതപാതകമാണെന്ന് പറഞ്ഞ ജഡ്ജി യുവതിയ്ക്ക് വധശിക്ഷ വിധിയ്ക്കുകയായിരുന്നു. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ഷരിയത്ത് നിയമപ്രകാരം ശിക്ഷയ്ക്ക് വിധേയരാകുമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി . എത്തിയോപ്യക്കാരായ വീട്ടുജോലിക്കാര്‍ക്കെതിരെ ഒട്ടേറെ കുറ്റങ്ങളാണ് ആരോപിയ്ക്കപ്പെടുന്നത് .വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വീട്ടുജോലിക്കാരില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ അധികവും എത്തിയോപ്യക്കാരാണെന്ന് മുന്‍പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു .

English summary
Saudi authorities on Tuesday executed an Ethiopian housemaid after she was convicted of murdering a three-year-old local girl by stabbing her 30 times.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X