കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ അടച്ചുപൂട്ടി പെണ്‍വാണിഭം; ദുബയില്‍ മൂന്നു പേര്‍ക്ക് തടവും പിഴയും

  • By Desk
Google Oneindia Malayalam News

ദുബായ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുബയിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭം നടത്തിയ ബന്ധുവായ വീട്ടുവേലക്കാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. പെണ്‍കുട്ടിയുടെ വയസ് തിരുത്തിയാണ് പെണ്‍വാണിഭത്തിനായി ദുബായില്‍ എത്തിച്ചത്. ദുബയിലെ ഫ്‌ളാറ്റിലുള്ള മുറിയില്‍ ബലമായി പൂട്ടിയിട്ട ശേഷം ആവശ്യക്കാരെ ഇവിടേക്ക് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. തടവനും പിഴയ്ക്കും പുറമെ, പെണ്‍വാണിഭത്തിന് ഉപയോഗിച്ച ഫ്‌ളാറ്റ് പൂട്ടിയിടാനും കോടതി നിര്‍ദേശിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ മൂന്നുപേരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു.

ആദ്യം പാകിസ്താനെ വിഭജിച്ചു ഇപ്പോള്‍ ബലൂചിസ്താനെ വിഭജിക്കാന്‍ നീക്കം: ഇന്ത്യക്കെതിരെ ഹാഫിസ് സയീദ് ആദ്യം പാകിസ്താനെ വിഭജിച്ചു ഇപ്പോള്‍ ബലൂചിസ്താനെ വിഭജിക്കാന്‍ നീക്കം: ഇന്ത്യക്കെതിരെ ഹാഫിസ് സയീദ്

ബന്ധുവായ ബംഗ്ലാദേശ് യുവതിയും രണ്ട് ബംഗ്ലദേശ് യുവാക്കളുമാണ് പിടിയിലായത്. യുവതിയുടെ സഹോദരിയുടെ 15 വയസുള്ള വളര്‍ത്തുമകളുടെ യാത്രാരേഖകളില്‍ തിരുത്ത് വരുത്തിയാണ് ബംഗ്ലാദേശില്‍ നിന്നും ആദ്യം ഒമാനിലേക്കും പിന്നീട് ദുബയിലേക്കും എത്തിച്ചത്. വീട്ടുജോലിക്കെന്നു പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ ദുബയിലേക്ക് കൊണ്ടുവന്നത്. 15 വയസ്സിനു പകരം 25 വയസ്സ് എന്ന് തിരുത്തിയായിരുന്നു പെണ്‍വാണിഭത്തിനായി കുട്ടിയെ എത്തിച്ചതെന്ന് കോടതി കണ്ടെത്തി. പെണ്‍കുട്ടിക്ക് ലഭിച്ചിരുന്ന പണത്തില്‍ ചെറിയൊരു ഭാഗം യുവതി കുട്ടിയുടെ മാതാവിന് അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.

girl

അറസ്റ്റിലായ രണ്ട് യുവാക്കളുടെ സഹായത്തോടെ ഒമാനില്‍ നിന്നും കാര്‍മാര്‍ഗമാണ് പെണ്‍കുട്ടിയെ ദുബയിലേക്ക് കടത്തിയതെന്നും കോടതിക്ക് ബോധ്യമായി. ദുബയിലെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിന് നിര്‍ബന്ധിച്ചതായി കണ്ടെത്തിയ കോടതി, പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു, ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി, രേഖകളില്‍ കൃത്രിമം കാണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മൂന്നുപേര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. ഫരീജ് അല്‍ മറാറില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുബയ് പൊലീസ് വിരുദ്ധ സംഘം ബ്ംഗ്ലാദേശി സംഘത്തെ അറസ്റ്റ് ചെയ്തത്.
English summary
maid jailed for forcing teenaged relative into sex trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X