കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേലക്കാരി മോഷ്ടിച്ചു; ബലാത്സംഗമെന്ന് പരാതി

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: അരിയും തിന്ന് ആശാരിച്ചീനേം കടിച്ച് പട്ടിക്ക് പിന്നേ മുറുമുറുപ്പ് എന്ന പറഞ്ഞത് പോലെയാണ് ഇവിടെ കാര്യങ്ങള്‍. വീട്ടു ജോലിക്ക് നിര്‍ത്തിയ സ്ത്രീ വീട്ടുടമയുടെ മൊബൈല്‍ ഫോണുമായി കടന്നു. കുറേ നാള്‍ അപ്രത്യക്ഷയായി നടന്നതിന് ശേഷം വീട്ടുടമയുടെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെട്ടു. പോലീസ് പിടിച്ച് ചോദ്യം ചെയ്തപ്പോള്‍ കള്ളത്തരം പുറത്താവുകയും ചെയ്തു.

വീട്ടുടമസ്ഥയുടെ ഭര്‍ത്താവ് മൂന്ന് മാസമായി വിദേശത്താണ്. വേലക്കാരി വെറും നാല് ദിവസം മാത്രമാണ് അവിടെ ജോലി ചെയ്തിട്ടുള്ളത്. ഈ സമയത്ത് വേലക്കാരിയും വീട്ടുടമയുടെ ഭര്‍ത്താവും തമ്മില്‍ കണ്ടിട്ടുപോലുമില്ലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

Dubai Map

ഇന്തോനേഷ്യന്‍ സ്വദേശിനിയായ 27 കാരിയാണ് വീട്ടുകാരെ പറ്റിച്ച് കടന്നുകളഞ്ഞ് ഒടുവില്‍ പരാതിയുമായി രംഗത്തെത്തിയത്തിയത്. വീട്ടില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതയാപ്പോള്‍ വേലക്കാരിയെ സംശയിച്ചിരുന്നതേ ഇല്ലെന്ന് ഉടമ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വേലക്കാരിയെ തന്നെ കാണാതായപ്പോള്‍ സംശയം തോന്നി. പിന്നീട് അവരെ ഏര്‍പ്പാടാക്കിയ ഏജന്റിനെ സമീപിച്ചെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല. എംബസിയില്‍ നിന്നും വിവരം കിട്ടിയിരുന്നില്ല.

പിന്നീട് ഏജന്‍സിയിലെ മറ്റൊരു ജീവനക്കാരനാണ് ബലാത്സംഗത്തിന്റെ കഥ വീട്ടുടമയോട് പറഞ്ഞത്. അവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ജോലിക്കാരിയുടെ കയ്യില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സമ്മാനമായി കിട്ടിയതാണെന്നാണ് അവര്‍ പറഞ്ഞത്. തന്നെ വീട്ടുടമയുടെ ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നും പേടികൊണ്ടാണ് ഓടിപ്പോന്നതെന്നും ജോലിക്കാരി പോലീസിനോട് പറഞ്ഞു.

ബലാത്സംഗം ചെയ്ത ആളെ തിരിച്ചറിയാനാകുമോ എന്ന് ചോദിച്ചപ്പോള്‍, തിരിച്ചറിയാം എന്നായിരുന്നു മറുപടി. പോലീസ് കാണിച്ചത് മറ്റൊരാളുടെ ചിത്രമായിരുന്നു. പക്ഷേ ഇയാള്‍ തന്നെയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് സ്ത്രീ പറഞ്ഞതോടെ കള്ളി വെളിച്ചത്തായി. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

English summary
A maid, who allegedly stole a mobile phone and absconded from her sponsor's home, later accused the man of the house of raping her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X