കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: 3 വയസ്സുകാരന് നേരെ ആസിഡ് ആക്രമണം; വീട്ടുജോലിക്കാരിയ്ക്ക് 15 വര്‍ഷം തടവ്

  • By ഭദ്ര
Google Oneindia Malayalam News

ഷാര്‍ജ: 3 വയസ്സുകാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരിയ്ക്ക് 15 വര്‍ഷം തടവ്. ഷാര്‍ജ കോടതിയാണ് ശിക്ഷ വിധിച്ചത്.

2015 മാര്‍ച്ച് മാസത്തിലാണ് സംഭവം നടന്നത്. 270,000ദിര്‍ഹം പിഴയും കോടതി ചുമത്തി. തടവ് ശിക്ഷയ്ക്ക് ശേഷം യുവതിയെ നാടുകടത്താനും വിധി പറഞ്ഞു.

 acid-attack

2015 ല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ മൂന്ന് വര്‍ഷം ശിക്ഷയാണ് വിധിച്ചത്. പിന്നീട് കേസ് പുനപരിശോധന നടത്തിയപ്പോഴാണ് 15 വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചത്. കുട്ടിയുടെ വീട്ടില്‍ 4 വര്‍ഷമായി ജോലി ചെയ്യുകയാണ് യുവതി.

കുട്ടികള്‍ കളിക്കുന്നതിനിടയില്‍ മുഖത്ത് പെന്‍സില്‍ ഉപയോഗിച്ച് വരച്ചു. മുഖം കഴുതി കൊടുക്കാന്‍ കുട്ടിയെ അകത്തേക്ക് കൊണ്ടു പോയി ആസിഡ് ഒഴിക്കുകയായിരുന്നു. തുടക്കത്തില്‍ കുട്ടി സ്വയം ആസിഡ് ഒഴിക്കുകയാണ് ചെയ്തത് എന്നായിരുന്നു പറഞ്ഞത് പിന്നീട് കുറ്റം സമ്മതിച്ചു.

English summary
A housemaid will serve 15 years in prison after a higher court upheld an earlier appeals court ruling for more jail time against the woman for pouring acid on a three-year-old Emirati boy’s face in March 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X