കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ പ്രവാസി പ്രതിനിധികള്‍ എംഎല്‍എമാരെ കണ്ടു നിവേദനം നല്‍കി

Google Oneindia Malayalam News

ദുബായ് : കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് ക്യാംപ് പുന:സ്ഥാപിക്കുക, കൂടുതല്‍ അന്താരാഷ്ട്ര ബജറ്റ് സര്‍വീസുകള്‍ ആരംഭിക്കുക, സീസണിലെ അമിതമായ വിമാനയാത്രകൂലി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് മലബാറിലെ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ കുന്ദമംഗലം എംഎല്‍എ പി ടി എ റഹീം, കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് എന്നിവരുമായി ചര്‍ച്ച നടത്തി.

ഇത് സംബന്ധമായ നിവേദനവും അവര്‍ക്കു നല്‍കി. കൊടുവള്ളി പഞ്ചായത്ത് മെമ്പര്‍ വയോളി മുഹമ്മദ് മാസ്റ്ററും അവരോടൊപ്പമുണ്ടായിരുന്നു. മലബാറിലെ പ്രവാസികളുടെ വികാരമായി മാറിയ കരിപ്പൂര്‍ വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാര്‍ ആശാവഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഭരണ കക്ഷിയായ എല്‍ ഡി എഫിനെ പിന്തുണക്കുന്ന സ്വതന്ത്ര എം എല്‍ എ മാരായ അവര്‍ പറഞ്ഞു. വിമാനത്താവള വികസനത്തിന് ആവശ്യമായ കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള ഗവണ്മെന്റ് ഉത്തരവ് ഇതിന് ഉദാഹരണമാണ്. ഹജ്ജ് ക്യാമ്പ് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ച് കഴിഞ്ഞു.

letter

എങ്കിലും അടിസ്ഥാന രഹിതമായ കാരണങ്ങള്‍ നിരത്തി മലബാറിന്റെ വികസന കവാടം കൂടിയായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാന്‍ ചില ഗൂഢ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റണ്‍വേ വികസനത്തിന്റെ പേരില്‍ താത്കാലികമായി നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍, പണി കഴിഞ്ഞിട്ടും നിഷേധിക്കുന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍വ സ്ഥിതിയില്‍ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും, അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കോഴിക്കോട്ടു നിന്നുള്ള സാമാജികര്‍ കൂടിയായ അവര്‍ ഉറപ്പു നല്‍കി.

എ കെ ഫൈസല്‍ മലബാര്‍ , അഡ്വ മുഹമ്മദ് സാജിദ് ,ബഷീര്‍ തിക്കോടി, ശംസുദ്ധീന്‍ നെല്ലറ, മുഹമ്മദ് ഷാഫി, ജോജോ, മുഹമ്മദ് അലി, റിയാസ് ഹൈദര്‍, ഹാരിസ് കോസ്‌മോസ്, യൂനുസ് തണല്‍, തല്ഹത്, ബഷീര്‍ സിറ്റി, സഹല്‍ പുറക്കാട്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എം എല്‍ എ മാരെ കണ്ടത്. കരിപ്പൂരിലെ ഇന്നത്തെ അവസ്ഥ കാരണം മലബാറില്‍ കയറ്റിറക്കു, ടൂറിസം മേഖലയിലുണ്ടായ മാന്ദ്യവും, വലിയ വിമാനങ്ങള്‍ നിര്ത്തലാക്കിയത് മൂലം, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ടുകളും, അമിതമായ യാത്രക്കൂലി വര്‍ധനവും അവര്‍ എം എല്‍ എ മാരെ ധരിപ്പിച്ചു.

English summary
Malabar Expatriates meeting with MLA about Karipur International Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X