• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'കൊച്ചുസുന്ദരികള്‍' വളര്‍ത്തിയതും കുടുങ്ങിയതും പ്രവാസി, പ്രവാസികള്‍ക്കും നാണക്കേടാകുമല്ലോ

  • By ജാനകി

തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം തഴച്ച് വളരുന്നതായി ഒട്ടേറെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പക്ഷേ കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്ന് അന്ന് ഉണ്ടായില്ല. സോഷ്യല്‍ മീഡിയയുടെ അതിവേഗ വളര്‍ച്ചയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ ഉപയോഗിച്ചു. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയായിരുന്നു കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജ്.

പ്രവാസിയായ മലപ്പുറം സ്വദേശിയായിരുന്നു കൊച്ചു സുന്ദരികള്‍ എന്ന ഫേജിന്റെ അഡ്മിന്‍. ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഓണ്‍ലൈന്‍ വാണിഭത്തിന്റെ അറിയാക്കഥകള്‍ പുറത്ത് കൊണ്ട് വന്നത്. ഇത്തരം പേജുകളിലും സൈറ്റുകളിലും ആകൃഷ്ടരാകുന്നവരില്‍ ഏറെയും പ്രവാസികള്‍ തന്നെയാണെന്നതാണ് മറ്റൊരു വസ്തുത. കൊച്ചുസുന്ദരികള്‍ എന്ന പേജ് ഏറെ നാള്‍ നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമാണ് പൊലീസ് തുടര്‍ നീക്കങ്ങളിലേയ്ക്ക് കടന്നത്.

ലൈംഗിക വ്യാപാരം വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത് തന്നെയാണ്. പക്ഷേ കാലം മാറിയതോടെ കച്ചവടത്തിനായി പുതുവഴികള്‍ തേടിയെന്ന് മാത്രം. വിദേശ മലയാളികളെ തന്നെയാണ് ഇടപാടുകാര്‍ ലക്ഷ്യം വയ്ക്കുന്നതും. എന്തായാലും കൊച്ചു സുന്ദരികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ അത് പ്രവാസികള്‍ക്ക് നാണക്കേടാകുമോ എന്ന് കാത്തിരുന്ന് കാണാം

കൊച്ചു സുന്ദരികള്‍

കൊച്ചു സുന്ദരികള്‍

ഫേസ്ബുക്കിലൂടെ സജീവമായ പേജാണ് കൊച്ചു സുന്ദരികള്‍. മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിവരണവും ഉള്‍പ്പെടുത്തി ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു സംഘം

മലപ്പുറം

മലപ്പുറം

മലപ്പുറം വെട്ടിച്ചിറ സ്വദേശിയായ യുവാവാണ് കൊച്ചു സുന്ദരികളുടെ അഡ്മിന്‍

പ്രവാസികള്‍

പ്രവാസികള്‍

കൊച്ചുസുന്ദരികളില്‍ സജീവമായ ആളുകളില്‍ നല്ലൊരു ശതമാനവും പ്രവാസികള്‍ തന്നെയാണ്

 നാണക്കേട്

നാണക്കേട്

നാട് വിട്ടാല്‍ പിന്നെ എന്ത് വൃത്തികേടും ചെയ്യാം എന്ന ശരാശരി മലയാളിയുടെ ഇടുങ്ങിയ ചിന്ത തന്നെയാണ് ഇത്തരം പേജുകളില്‍ നിറയുന്നത്

 സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ്

സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ്

സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന ഫേസ്ബുക്ക് പേജിന്റെ ശില്‍പ്പികളാണ് കൊച്ചു സുന്ദരികള്‍ക്കെതിരെ പരാതിപ്പെട്ടത്. ഓണ്‍ലൈനില്‍ മലയാളികള്‍ കാണിയ്ക്കുന്ന പലതരം വൃത്തികെട്ട പരിപാടികളും പേജ് വെളിച്ചത്ത് കൊണ്ടു വന്നു

 രാഹുല്‍

രാഹുല്‍

കൊച്ചു സുന്ദരികളുടെ അഡ്മിന്‍ രാഹുല്‍ അല്ല

 അപ്രതീക്ഷിതമായി

അപ്രതീക്ഷിതമായി

ഏറെ അപ്രതീക്ഷിതമായാണ് രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും അറസ്റ്റിലാകുന്നത്

പുതുവഴികള്‍

പുതുവഴികള്‍

പെണ്‍വാണിഭ സംഘങ്ങള്‍ തങ്ങളുടെ ഇടപാടുകള്‍ക്കായി ഏറ്റവും പുതിയ വഴികള്‍ തന്നെയാണ് തേടുന്നത്

 ചതിക്കുഴികള്‍

ചതിക്കുഴികള്‍

ഡേറ്റിംഗ് സൈറ്റുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിയ്ക്കുന്ന ചതിക്കുഴികള്‍ മനസിലാകാതെ അകപ്പെടുന്നവരും കുറവല്ല

English summary
Malappuram native is the admin of 'Kochu Sundarikal', NRI's involved?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more