കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലും തരംഗമായി നാട്ടിലെ തീവണ്ടി: ടൊവിനോ ചിത്രത്തിന് തിയറ്ററുകളില്‍ വന്‍ തിരക്ക്!!

  • By Desk
Google Oneindia Malayalam News

ദുബായ് : കേരളത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ടൊവീനോ തോമസ് നായകനായ പുതിയ ചിത്രം തീവണ്ടി ഗള്‍ഫിലും തരംഗമായി. ചിത്രം കാണാന്‍ ഗള്‍ഫിലെ തിയറ്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഏറെ കാലത്തിന് ശേഷമാണ് ഗള്‍ഫിലെ തിയറ്ററുകള്‍ ഇങ്ങനെ നിറഞ്ഞതെന്ന് അധികൃതര്‍ പറയുന്നു. ചിത്രം ഗള്‍ഫിലും സൂപ്പര്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷയെന്ന് വിതരണക്കാരായ വേള്‍ഡ് വൈഡ് ഫിലിംസ് സ്ഥാപകനും ചെയര്‍മാനുമായ ബ്രിജീഷ് മുഹമ്മദ്, എംഡി നൗഫല്‍ അഹമ്മദ് എന്നിവര്‍ പറഞ്ഞു.

യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, എന്നീ രാജ്യങ്ങളിലാണ് ചിത്രം ഇന്ന് റിലീസായത്. ഖത്തറില്‍ ഈ മാസം 20നാണ് റിലീസ്. യുഎഇയിലെ വോക്‌സ്, നോവോ, സിനിറോയല്‍, അല്‍ മറിയാ സിനിമാസിലെ 18 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒമാനിലെ എട്ട്, കുവൈത്തില്‍ മൂന്ന്, ബഹ്‌റൈനില്‍ ഒരു തിയറ്റര്‍ എന്നിങ്ങനെയാണ് പ്രദര്‍ശനം. ഗള്‍ഫിലെ വിതരണക്കാരായ വേള്‍ഡ് വൈഡ് ഫിലിംസ് ഇന്നലെ(ബുധന്‍) ചിത്രം ദുബായില്‍ പ്രിമിയര്‍ പ്രദര്‍ശനം നടത്തിയിരുന്നു.

heevandimovie-1

വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന തീവണ്ടി പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടതായാണ് റിപോര്‍ട്ട്. നവാഗത സംവിധായകന്‍ ടി.പി.ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്തത്. പുതുമുഖ നായിക സംയുക്ത മേനോനും മികച്ച പ്രകടനം കാഴ്ചവച്ചതായാണ് പ്രേക്ഷക അഭിപ്രായം. ടൊവിനോ തോമസിന്റെ യുഎഇ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും പ്രിമിയര്‍ ഷോയില്‍ പങ്കെടുത്തു. നേരത്തെ ടൊവീനോയും മറ്റു താരങ്ങളും പ്രിമിയര്‍ ഷോയ്‌ക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അസൗകര്യങ്ങള്‍ കാരണം എത്തിയില്ല.

English summary
malayalam movie theevandi attracts audience in Dubai also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X