കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകര്‍ച്ചാവ്യാധി മുന്നറിയിപ്പുകള്‍ ഫലംകണ്ടില്ല: ദുബായില്‍ മലയാളി പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചു

  • By Desk
Google Oneindia Malayalam News

ദുബായ്: പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. കണ്ണൂര്‍ താണ സ്വദേശി നിയാസ് അലിയുടെ മകള്‍ ആലിയ നിയാസ് അലിയാണ് ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ മരണപ്പെട്ടത്. പതിനേഴ് വയസ്സായിരുന്നു. തിങ്കളാഴ്ച വരെ സ്‌കൂളില്‍ പോയിരുന്ന കുട്ടിക്ക് പനിയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചിരുന്നു. തുടര്‍ന്ന് മരുന്ന് കഴിച്ചിട്ടും പനിയില്‍ വിത്യാസം കാണാത്തതിനെ തുടര്‍ന്നാണ് റാഷിദ് ഹോസ്പിറ്റിലില്‍ എത്തിച്ചതെന്ന് പിതാവ് നിയാസ് അലി വ്യക്തമാക്കി.

<strong>'ഗജ'ചുഴലിക്കാറ്റ് വൈകീട്ടോടെ കേരളത്തില്‍! ഇടുക്കി അടക്കം നാല് ജില്ലകള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്</strong>'ഗജ'ചുഴലിക്കാറ്റ് വൈകീട്ടോടെ കേരളത്തില്‍! ഇടുക്കി അടക്കം നാല് ജില്ലകള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

മരണകാരണം വ്യക്തമായി അറിയില്ലെങ്കിലും പനി കടുത്തതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണതകളാണ് മരണത്തിന് കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മറ്റൊരു മലയാളി പെണ്‍കുട്ടിയും പനിയും വൈറല്‍ ബാധയും മൂലം മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ദുബായിലെ മിക്ക സ്‌കൂളുകളിലും അധികൃതര്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

viralfever2-1

ചെറിയ രീതിയില്‍ പനി കാണുമ്പോള്‍ തന്നെ വിദഗ്ധരായ ഡോക്ടറെ കാണിക്കണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധിക്രതര്‍ വ്യക്തമാക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കഴിയുന്നതും കുട്ടികള്‍ക്കുള്ള ഫ്‌ളൂവിനുളള പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചു.

English summary
malayalee student dies in dubai infected viral fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X