കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലും കാര്‍ഷിക വിപ്ലവം, കര്‍ഷകര്‍ക്ക് ദുബൈ മുനിസിപ്പാലിറ്റിയുടെ ആദരം

  • By Meera Balan
Google Oneindia Malayalam News

ദുബൈ: ജൈവക്യഷിയുടെ പാതയില്‍ പുതിയ പരീക്ഷണവുമായി ദുബായ്. വേറിട്ട ഒരു കാര്‍ഷിക മത്സരത്തിലൂടെയാണ് ജൈവ കൃഷിയില്‍ ജനകീയ പങ്കാളിത്തം ദുബായ് നേടിയത്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ജലീല്‍ ഹോള്‍ഡിങ്‌സിന്റെയും ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെയും സഹകരണത്തോടെയാണ് ദുബായില്‍ കാര്‍ഷിക മത്സരം സംഘടിപ്പിച്ചത്. വീടുകള്‍,ഫ്ളാറ്റുകള്‍, ലേബര്‍ക്യാമ്പുകള്‍,സ്‌കൂളുകള്‍ എന്നീ വിഭാഗങ്ങളിലായി ഏതാണ്ട് 4000 ത്തോളം പേരാണ് കാര്‍ഷിക വിപ്ലവത്തില്‍ മത്സരിച്ചത്.

ദുബായ് മുനിസിപ്പാലിറ്റിയുടെ ഫുഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിപാടി. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ വീടുകളിലും,ഫ്ളാറ്റുകളിലും മറ്റ് ക്യഷിയിടങ്ങളിലും നേരിട്ടെത്തിയാണ് ജേതാക്കളെ കണ്ടെത്തിയത്. "നിങ്ങളുടെ ഭക്ഷണം വളര്‍ത്തുക" എന്ന മുദ്രാവാക്യവുമായി ആരംഭിച്ച കാമ്പയിന് തുടക്കം മുതലെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Muni 1

സോഷ്യല്‍ മീഡിയ വഴിയും പാര്‍ക്കുകളിലും മാളുകളിലും നടത്തിയ റോഡ് ഷോയിലൂടെയും കണ്ടെത്തിയ മത്സരാര്‍ഥികള്‍ക്ക് കൃഷിനടത്താനുള്ള വിത്തുകളും അനുബന്ധ ഉപകരണങ്ങളും സംഘാടകര്‍ തന്നെയായിരുന്നു നല്‍കിയത്.

Muni 2

വിവിധ വിഭാഗങ്ങളിലായി മികച്ച ക്യഷിയിടം തയ്യാറാക്കിയ പത്തുവീതം ജേതാക്കളെയാണ് മുനിസിപ്പാലിറ്റി കണ്ടെത്തി ആദരിച്ചത്. ഇതില്‍ ഏറെയും മലയാളികളായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായി.ജൈവക്യഷിയുടെ പ്രധാന്യം ജനങ്ങളിലെത്തിക്കുവാനും, വീട്ടുപരിസരത്ത് പച്ചക്കറികള്‍ കൃഷിചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുവാനും കൂടിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. പതിനായിരം ദിര്‍ഹത്തിന്റ ഷോപ്പിംങ് വൗച്ചറുള്‍പ്പെടെ മൊത്തം ഒന്നര ലക്ഷത്തിന്റ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്.

ദുബായ് മുനിസിപ്പാലിറ്റി പരിസ്ഥിതി-ആരോഗ്യം-സുരക്ഷാ നിയന്ത്രണവകുപ്പിന്റെ അസി. ഡയറക്ടര്‍ ജനറല്‍ സലീം ബിന്‍ മെസ്മര്‍ ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.ജാസ്മിന്‍ സബീര്‍, സൂസമ്മ വര്‍ഗീസ്, നദീറാ അബ്ദുള്‍ ജബ്ബാര്‍, യാനാ സമീര്‍ ആബല്‍ (വില്ല). അഷിമോള്‍ ഷാബു, സാം അബ്രഹാം ജോര്‍ജ് (അപ്പാര്‍ട്ട്‌മെന്റ്), ഹാബിറ്റാറ്റ് സ്‌കൂള്‍, ജുമേറാ മോഡല്‍ സ്‌കൂള്‍ എന്നിവര്‍ സ്‌കൂള്‍ വിഭാഗം ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

English summary
Malayalees win in Organic Farming Contest in Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X