കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ളൈ ദുബായ് വിമാന അപകടം; മലയാളി എയര്‍ഹോസ്റ്റസിന്‍റെ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ്

Google Oneindia Malayalam News

ദുബായ്: ഫ്‌ളൈ ദുബായ് വിമാന ദുരന്തത്തിന്റെ ഞെട്ടലില്‍ മലയാളി എയര്‍ഹോസ്റ്റസ്. ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി നോക്കുകയാണ് ജീലു ജോസഫ്. രണ്ട് മലയാളികള്‍ ഉള്‍പ്പടെ മരിച്ച ദുരന്തത്തില്‍ ഷീലുവിന് നഷ്ടമായത് ഒപ്പം ജോലി ചെയ്തിരുന്ന അഞ്ച് പേരെയാണ്.

ദുരന്തത്തെപ്പറ്റിയും സുഹൃത്തുക്കളെപ്പറ്റിയുമുള്ള ഓര്‍മ്മകള്‍ ജീലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഏറെ ഹൃദയസ്പര്‍ശിയാണ് ജീലുവിന്റെ ഓര്‍മ്മക്കുറിപ്പ്. ദുരന്തത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്നവരുടെ നഷ്ടത്തില്‍ നിന്നും അവരുടെ ഓര്‍മ്മകളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ ജന്മം കഴിയില്ലെന്നും എയര്‍ഹോസ്റ്റസ്.യുവ എഴുത്തുകാരി കൂടിയാണ് ജീലു.

Jilu, Joseph

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഫ്‌ലൈ ദുബായ് വിമാനത്തിനു സംഭവിച്ച അപകടം അറിഞ്ഞ് എന്നെ വിളിച്ച, മെസ്സേജ് വഴിയും ഫേസ്ബുക്ക് വഴിയും എന്നെ തിരക്കിയ എല്ലാവര്‍ക്കും നന്ദി.ജീവനോടെ ഞാന്‍ ഉണ്ടെങ്കിലും വളരെ അടുത്തറിയാവുന്ന അഞ്ചു പേരെയാണ് നഷ്ടപ്പെട്ടത്. ആ ഒരു ഞെട്ടലില്‍നിന്നും രക്ഷപെടാന്‍ ഒരു ദിവസമെന്നല്ല ഒരു ജന്മം മുഴുവന്‍ ഒരുപക്ഷെ എടുത്തെന്നു വരും.

ഏറ്റവുമടുത്ത കൂട്ടുകാര്‍ പലരും ഫ്‌ലൈറ്റില്‍ കയറുമ്പോള്‍ പേടിയുള്ളവരാണ്. അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞ് കളിയാക്കാറുമുണ്ട്. ആറു വര്‍ഷത്തെ ആകാശജീവിതത്തിനിടയില്‍ ഒരുപാട് അനുഭവങ്ങളും കഥകളും അറിഞ്ഞിട്ടും അതിലൂടെ കടന്നുപോയിട്ടുമുണ്ട്. പക്ഷെ ഇനി എന്നും ഓരോ ലാന്റിങ്ങിലും എന്റെ നെഞ്ചൊന്ന് പിടയും. ഭയം കൊണ്ടല്ല. കഴിഞ്ഞ ആഴ്ച്ച പോലും എന്നോട് ചിരിച്ചോണ്ട് സംസാരിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ത്ത്.

ഫ്‌ലൈദുബായ് ദിവസവും ആള്‍ബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്. ആദ്യ കാലങ്ങളില്‍ എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു. പിന്നെ പിന്നെ ഒരുപട് പുതിയ ആളുകള്‍ വന്നു. തമ്മില്‍ പരസ്പരം അറിയാത്ത ഒരുപാട് പേരുണ്ട് ഇപ്പ്‌പൊ.

എങ്കിലും ദുരന്തം സംഭവിച്ച ഈ ഫ്‌ലൈറ്റില്‍ ,ഒരുമിച്ച് പറന്നപ്പോഴെല്ലാം ഒരുപാട് തമാശകള്‍ പറഞ്ഞ് ചിരിച്ച, ഒരുപാട് വിശേഷങ്ങള്‍ പങ്കുവച്ച പ്രിയപ്പെട്ട ലോറ, അതിലേറെ പ്രിയപ്പെട്ട മാക്‌സിം.. ഇങ്ങനെയൊന്ന് സംഭവിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എപ്പോഴും ചിരിക്കുന്ന, ഏതു മനുഷ്യനെയും ഒരു മടിയും കൂടാതെ എപ്പോഴും സഹായിക്കുന്ന ഒരുപാട് സൗന്ദര്യമുള്ള മനസ്സോടെ അവര് പോയി. ജീവിതം ഒരു വല്ലാത്ത റ്റ്വിസ്റ്റോടുകൂടിയ നാടകം തന്നെ. കണ്ടിരിക്കുന്നവരെ കരച്ചിലില്‍ നിന്നും മരവിപ്പിലേയ്ക്ക് എത്തിക്കുന്ന തമ്പുരാനേ , ഇതിന്റെ സംവിധാനം വല്ലാത്ത ഒന്നുതന്നെ.

ഒരാഴ്ച്ച മുന്‍പ് ലോറയുടെ കൂടെ പറന്നപ്പൊ സമയം പോക്കിനു വേണ്ടി ഞാന്‍ കുറേ സ്പാനിഷ് വാക്കുകള്‍ പഠിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒന്നാണ് Te echo de menos.. ഇന്നതു നിനക്ക് വേണ്ടിത്തന്നെ പറയേണ്ടി വന്നല്ലോ കൂട്ടുകാരീ.. We will miss you guys and you will be remembered forever. You are never gone , you will live among us in our hearts..

ഫ്ലൈ ദുബായ്‌ വിമാനത്തിനു സംഭവിച്ച അപകടം അറിഞ്ഞ്‌ എന്നെ വിളിച്ച, മെസ്സേജ്‌ വഴിയും ഫേസ്ബുക്ക്‌ വഴിയും എന്നെ തിരക്കിയ എല്ല...

Posted by Gilu Joseph onSaturday, March 19, 2016

English summary
Malayali air hostess's heart touching Facebook post on Fly Dubai plane crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X