കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ അശ്ലീലം കണ്ട മലയാളി പോലീസ് പിടിയില്‍... ഇന്ത്യയിലായാലോ!!!

Google Oneindia Malayalam News

റിയാദ്: ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായി നിരോധിയ്ക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്. അത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്ന കോടതിയുടെ നിരീക്ഷണം കേന്ദ്ര സര്‍ക്കാര്‍ അതുപോലെ തന്നെ സ്വീകരിച്ചിരിയ്ക്കുന്നു.

എന്നാല്‍ ശരിയത്ത് നിയമ അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്ന സൗദി അറേബ്യയിലെ സ്ഥിതി എന്താണ്. ഇന്റര്‍നെറ്റില്‍ അശ്ലീലം കണ്ടതിന് ഒരു മലയാളി യുവാവാണ് ഇപ്പോള്‍ ദമ്മാമില്‍ അറസ്റ്റിലായിരിയ്ക്കുന്നത്.

ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചതിനെരെ ശബ്ദമുയര്‍ത്തിയ പലരും സോഷ്യല്‍ മീഡിയയില്‍ സൗദിയുടെ നടപടിയെ പ്രശംസിയ്ക്കുന്നുണ്ട്. ഇതെങ്ങനെയാണ് സംഭവിയ്ക്കുന്നത്...?

പിടിയിലായത്

പിടിയിലായത്

കണ്ണൂര്‍ സ്വദേശിയായ യുവാവാണ് ഇന്റര്‍നെറ്റില്‍ അശ്ലീലം കണ്ടതിന് ദമ്മാമില്‍ അറസ്റ്റിലായത്.

കണ്ടത് മാത്രമല്ല പ്രശ്‌നം

കണ്ടത് മാത്രമല്ല പ്രശ്‌നം

ഇന്റര്‍നെറ്റില്‍ അശ്ലീലം കണ്ടത് മാത്രമല്ല പ്രശ്‌നമായത്. ഇയാള്‍ ചില വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു.

സൗദിയിലെ നിയമം

സൗദിയിലെ നിയമം

അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് കര്‍ശന വിലക്കുള്ള രാജ്യമാണ് സൗദി അറേബ്യ.

നിയമം ലംഘിയ്ക്കുന്നതെങ്ങനെ

നിയമം ലംഘിയ്ക്കുന്നതെങ്ങനെ

അശ്ലീല സൈറ്റുകള്‍ക്ക് നിരോധനമുണ്ടെങ്കിലും പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിയ്ക്കുന്നവര്‍ ഒരുപാടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

താമസ സ്ഥലത്ത്

താമസ സ്ഥലത്ത്

താമസ സ്ഥലത്ത് എടുത്ത ഇന്റര്‍നെറ്റ് കണക്ഷന്‍ വഴിയാണ് പിടിയിലായ ചെറുപ്പക്കാരന്‍ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നതത്രെ.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

സൗദി സൈബര്‍ സെല്‍ ഏറെ നാളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഹാജരാക്കാന്‍ സ്‌പോണ്‍സറോട് ആവശ്യപ്പെടുകയായിരുന്നു.

ചതിപറ്റിയതോ?

ചതിപറ്റിയതോ?

എന്നാല്‍ പിടിയിലായ യുവാവിന് പറയാനുള്ളത് മറ്റൊരു കഥയാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ തന്റെ പേരിലാണെങ്കിലും റൂമില്‍ മറ്റ് നാല് പേര്‍കൂടി താമസിയ്ക്കുന്നുണ്ട്. അവരാകാം അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചതെന്നാണ് ഇയാളുടെ വാദം.

English summary
Malayali youth arrested in Saudi Arabia for visiting banned website. Saudi Cyber cell was observing this man for several days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X