കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുംകൊലയിലേക്ക് നയിച്ചത് കുഞ്ഞബ്ദുള്ളയുടെ സംശയരോഗം? മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിൽ ഖബറടക്കി...

റിസ്വാനയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷ കുഞ്ഞബ്ദുള്ള കത്തി കൊണ്ട് കുത്തി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് കണ്ടെത്തിയത്.

Google Oneindia Malayalam News

റിയാദ്: അൽഹസയിലെ മരുഭൂമിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഖബറടക്കി. മരണം സംഭവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങൾ സൗദിയിൽ തന്നെ ഖബറടക്കിയത്.

കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള(38) ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ റിസ്വാന(30) എന്നിവരെയാണ് ഫെബ്രുവരി 19ന് അൽഹുയൂനിലെ വിജനമായ മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടായിരുന്നെങ്കിലും പോലീസ് അന്വേഷണത്തിൽ ഇതെല്ലാം നീങ്ങി. റിസ്വാനയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷ കുഞ്ഞബ്ദുള്ള കത്തി കൊണ്ട് കുത്തി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് കണ്ടെത്തിയത്.

ഖബറടക്കത്തിന്...

ഖബറടക്കത്തിന്...

സംഭവത്തിൽ ദുരൂഹത നിലനിന്നതിനാലാണ് മൃതദേഹങ്ങൾ ഖബറടക്കാൻ ഇത്രയും ദിവസമെടുത്തത്. കേസിൽ പോലീസ് അന്വേഷണം അവസാനിച്ചതോടെ കഴിഞ്ഞദിവസം നിയമനടപടികളും പൂർത്തിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ സൗദിയിൽ തന്നെ ഖബറടക്കിയത്.

അൽഹസയിൽ...

അൽഹസയിൽ...

റാഷിദിയ്യ പള്ളിയിൽ നടന്ന മയ്യിത്ത് നമസ്ക്കാരത്തിന് ശേഷം അൽഹസയിലെ ഖബറിടത്തിലാണ് മൃതദേഹങ്ങൾ മറവ് ചെയ്തത്. ഇരുവരുടെയും നാട്ടിൽ നിന്നെത്തിയ ബന്ധുക്കളും കുഞ്ഞബ്ദുള്ള ജോലി ചെയ്തിരുന്ന ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

 നാട്ടിൽ നിന്ന്...

നാട്ടിൽ നിന്ന്...

മരിച്ച റിസ്വാനയുടെ സഹോദരനും, അമ്മാവനും, കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരനുമാണ് അൽഅഹ്സയിലെത്തിയിരുന്നത്. റിസ്വാനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ അവസാനനിമിഷം തീരുമാനം മാറ്റി.

മൃതദേഹങ്ങൾ...

മൃതദേഹങ്ങൾ...

റിസ്വാനയുടെ മാതാവിന്റെ ആഗ്രഹപ്രകാരം സംസ്കാരം നാട്ടിൽ നടത്തണമെന്നായിരുന്നു ആദ്യത്തെ തീരുമാനം. ഇതിനായി എംബസിയിൽ അപേക്ഷയും നൽകിയിരുന്നു. എന്നാൽ അവസാനനിമിഷം റിസ്വാനയുടെ മൃതദേഹവും സൗദിയിൽ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനമെടുത്തു. ഇതോടെ എംബസിയിൽ നൽകിയ അപേക്ഷകളും മടക്കിവാങ്ങി.

 ആദ്യമേ...

ആദ്യമേ...

മരിച്ച കുഞ്ഞബ്ദുള്ളയുടെ മൃതദേഹം അൽഅഹ്സയിൽ തന്നെ ഖബറടക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഖബറടക്കത്തിന് ശേഷം കുഞ്ഞബ്ദുള്ളയുടെ പിതൃസഹോദരൻ റിയാദിലേക്ക് മടങ്ങുകയും ചെയ്തു.

ഏറ്റുവാങ്ങി...

ഏറ്റുവാങ്ങി...

സംഭവസ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്ത റിസ്വാനയുടെ ആഭരണങ്ങൾ സഹോദരന് കൈമാറി. ഇതിനുശേഷം റിസ്വാനയുടെ ബന്ധുക്കൾ ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോയെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പരിചയക്കാർ...

പരിചയക്കാർ...

ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കുഞ്ഞബ്ദുള്ള സംശയരോഗം പ്രകടിപ്പിക്കുന്ന വ്യക്തിയാണെന്ന് പരിചയക്കാർ പറഞ്ഞതായും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റു ദൂഷ്യങ്ങളൊന്നും ഇല്ലാതിരുന്ന കുഞ്ഞബ്ദുള്ള വിവാഹ ശേഷമാണത്രേ സംശയരോഗത്തിന് അടിമയായതെന്നും പരിചയക്കാർ പറഞ്ഞു.

കാരണം...

കാരണം...

സംശയത്തിന്റെ പേരിൽ ഭാര്യയുമായി ഇടയ്ക്കിടെ അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാമാകാം ദമ്പതികളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരിചയക്കാരും കരുതുന്നത്.

കുഞ്ഞുങ്ങളില്ല...

കുഞ്ഞുങ്ങളില്ല...

നാലു വർഷം മുൻപ് വിവാഹിതരായ കുഞ്ഞബ്ദുള്ള-റിസ്വാന ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. രണ്ടു മാസം മുൻപ് വിസിറ്റിങ് വിസയിൽ അൽഅഹ്സയിലെത്തിയ റിസ്വാനയും വർഷങ്ങളായി സൗദിയിലുള്ള കുഞ്ഞബ്ദുള്ളയും ദമാമിലെ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ഹൈപ്പർ മാർക്കറ്റിൽ നിന്നും പോയത്.

രണ്ടുപേർ...

രണ്ടുപേർ...

രണ്ട് ദിവസമായിട്ടും കുഞ്ഞബ്ദുള്ളയെ കാണാതായതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൽഹുയൂനിലെ മരുഭൂമിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിത്. റിസ്വാനയെ കഴുത്തറത്ത് കൊന്ന ശേഷം കുഞ്ഞബ്ദുള്ള കത്തി കൊണ്ട് കുത്തി ജീവനൊടുക്കുകയായിരുന്നു.

റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

അൽഹംദുലില്ലാഹ്! ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിൻ ജഹാൻ; ഇനി ജീവിതം ഹാദിയക്കൊപ്പം...അൽഹംദുലില്ലാഹ്! ദൈവത്തിന് നന്ദി പറഞ്ഞ് ഷെഫിൻ ജഹാൻ; ഇനി ജീവിതം ഹാദിയക്കൊപ്പം...

ഭർത്താവിന്റെ കൂട്ടുകാരനുമായി അവിഹിതം; കാമുകനോടൊപ്പം ജീവിക്കാൻ യുവതി സ്വന്തം മകനോട് ചെയ്തത്... ഭർത്താവിന്റെ കൂട്ടുകാരനുമായി അവിഹിതം; കാമുകനോടൊപ്പം ജീവിക്കാൻ യുവതി സ്വന്തം മകനോട് ചെയ്തത്...

English summary
malayali couple dead body cremated in saudi arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X