കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണാഫ്രിക്കയില്‍ മലയാളി എന്‍ജിനീയര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

മൊസാംബിക്: ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി എന്‍ജിനീയര്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വ്വതി കോട്ടേജില്‍ എന്‍ ശശി(64) ആണ് മരിച്ചത്.

ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗമായിരുന്നു. ജലവിഭവ വകുപ്പില്‍ അഡിമിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ചീഫ് എന്‍ജിനീയറായാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. മൂന്ന് വര്‍ഷമായി ഇദ്ദേഹം മൊസാംബിക്കില്‍ ആയിരുന്നു.

N Sasi

കവര്‍ച്ചാ ശ്രമത്തിനിടെയാണ് ശശി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവപ്പില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യം ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. എന്നാല്‍ വെടിവപ്പ് നടന്നിട്ടില്ലെന്ന് പിന്നീട് വിവരം ലഭിച്ചു.

ശശിയടക്കം നാല് പേര്‍ താമസിച്ചിരുന്ന വീട്ടിലാണ് മോഷ്ടാക്കളുടെ ആക്രമണം നടന്നത്. അതില്‍ മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ആക്രമണം ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ടതാണോ, അതോ ഹൃദയാഘാതം മൂലമാണോ മരിച്ചത് എന്നത് സംബന്ധിച്ച് ചില അവ്യക്തതകള്‍ ഇപ്പോഴും ഉണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന വാസ്‌കോസ് കമ്പനി ലിമിറ്റഡിന്റെ പ്രോജക്ട് ടീം മാനേജര്‍ ആയിരുന്നു ശശി. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ശശി മൊസാംബിക്കില്‍ എത്തിയത്.

English summary
A retired government official hailing from Kerala was murdered by a gang in South Africa. N. Sasi (64) of Parvathy Cottage at Tholikkode in Punalur was murdered during a robbery attempt at his residence Saturday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X