കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയദിനത്തില്‍ യുഎഇ യുടെ മരുമകന്‍ മലയാളിക്ക് അഭിമാനമായി

കഴിഞ്ഞ വര്‍ഷങ്ങളിലും തന്റെ ആഡംബര കാറുകളില്‍ സ്വദേശികളെ പോലും അമ്പരിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനുകളുമായാണ് ഇഖ്ബാല്‍ പ്രത്യക്ഷപ്പെടാറുള്ളത്.

Google Oneindia Malayalam News

ദുബായ്: കോടികള്‍ വിലമതിക്കുന്ന തന്റെ ഫെറാറി കാറില്‍ യുഎഇ ദേശീയ ഗാനത്തിന്റെ വരികള്‍ കാലിയോഗ്രാഫില്‍ രേഖപ്പെടുത്തിയാണ് കാസര്‍കോഡ് ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് മലയാളിക്ക് അഭിമാനമായത്. യുഎഇ പൗരന്മാരാടക്കം ആയിരങ്ങളാണ് യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കാറുകള്‍ അലങ്കരിച്ച് റോഡില്‍ ഇറക്കിയിരിക്കുന്നതെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ഒന്നാം സ്ഥാനം ഈ വര്‍ഷവും ഇഖ്ബാല്‍ നിലനിര്‍ത്തി.

ikku-1

അന്നം തരുന്ന നാടിനോടുള്ള തന്റെ സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും താന്‍ പാഴാക്കാറില്ലെന്ന് യുഎഇ യുടെ മരുമകന്‍ കൂടിയായ ഇഖ്ബാല്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും തന്റെ ആഡംബര കാറുകളില്‍ സ്വദേശികളെ പോലും അമ്പരിപ്പിക്കുന്ന രീതിയിലുള്ള ഡിസൈനുകളുമായാണ് ഇഖ്ബാല്‍ പ്രത്യക്ഷപ്പെടാറുള്ളത്.

ikku-2

യുഎഇ യുടെ സ്വര്‍ണ്ണ നാണയത്തില്‍ ഭരണകര്‍ത്താക്കളുടെ ഫോട്ടോ ആലേഖനം ചെയ്ത ഡിസൈനും ഈ വര്‍ഷം തന്റെ ചുവന്ന ഫെറാറിയില്‍ ഇടം നേടി. ദുബായ്, അബുദാബി എമിറേറ്റുകളില്‍ നടന്ന പരേഡുകള്‍ക്ക് പുറമെ ഷാര്‍ജ പോലീസ് സംഘടിപ്പിച്ച റാലിയിലും ഇഖാബാല്‍ തന്നെയായിരുന്നു താരങ്ങളില്‍ താരമായത്.

ikku

കൂടെ നിന്ന് ഫോട്ടോ എടുക്കാനും തന്റെ കാര്‍ ഓടിച്ച് നോക്കാനും സ്വദേശികളടക്കം നിരവധി പേരാണ് മുന്നോട്ട് വന്നതെന്നും ഈ രാജ്യം വിദേശികളോട് പ്രത്യേകിച്ച് മലയാളികളോട് കാണിക്കുന്ന സ്‌നേഹത്തിനും, അവര്‍ തങ്ങള്‍ക്ക് നല്‍കുന്ന സ്വതന്ത്രത്തിനും നാം എന്നും കടപ്പെട്ടവരായിരിക്കണമെന്നാണ് ഇഖ്ബാലിന്റെ അഭിപ്രായം.

ikku-4

സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ പോലീസിന്റെ പ്രത്യേക അനുമതി വേണം. ഇത്തരത്തില്‍ ദുബായ് പോലീസിന്റെ പ്രത്യേക അനുമതിയും പരേഡില്‍ പങ്കെടുക്കുവാനുള്ള പ്രത്യേക ക്ഷണവും ഇഖ്ബാലിന് ലഭിക്കാറുണ്ട്.

ikku-5

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ഇഖ്ബാല്‍ തന്റെ സ്വന്തം നാട്ടില്‍ സമൂഹ വിവാഹം അടക്കം പല പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ചു വരുന്നുണ്ട്. യുഎഇ സ്വദേശിനി ആലിയയാണ് ഭാര്യ. ഇനിയുള്ള ഏതാനും ദിവസം യുഎഇ യുടെ റോഡില്‍ ഈ മലയാളിയുടെ കാര്‍ സ്വദേശികളുടെയും വിദേശികളുടെയും മനം കവരും.

English summary
Malayali Expat gets creative with his Rolls-Royce for National Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X