കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ചരിത്രത്തില്‍ ആദ്യമായി മലയാളി പെണ്‍കുട്ടിയ്ക്ക് അറബിക് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം

Google Oneindia Malayalam News

ഷാര്‍ജ: മലയാളി വിദ്യാര്‍ഥിനിയ്ക്ക് അറബിക് സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി വിദ്യാര്‍ഥിനിയ്ക്ക് അറബിക് സംഗീത പരിപാടിയില്‍ ഒന്നാം സ്ഥാനം ലഭിയ്ക്കുന്നത്. ഷാര്‍ജ ടിവിയുടെ മുന്‍ഷിദ് ഷാര്‍ജ (ഷാര്‍ജയിലെ ഗായകന്‍) എന്ന റിയാലിറ്റി ഷോയിലാണ ്‌സ്വദേശികളെപ്പോലും പിന്നിലാക്കി മീനാക്ഷ ജയകുമാര്‍ എന്ന ഏഴാം ക്‌ളാസു കാരി ഒന്നാം സ്ഥാനം നേടിയത്.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മീനാക്ഷിയ്ക്ക് ട്രോഫിയും പൊന്നാടയും സമ്മാനിച്ചു. ക്യാഷ് അവാര്‍ഡ് പിന്നീട് സമ്മാനിയ്ക്കും. മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ 400 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടില്‍ എട്ട് മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.

Meenakshi

യുഎഇയില്‍ എന്‍ജീനിയറായ എറണാകുളം അങ്കമാലിയില്‍ താമസിയ്ക്കുന്ന പെരുമ്പാവൂര്‍ സ്വദേശി ജയകുമാറിന്റെയും ആയുര്‍വേദ ഡോക്ടറായ രേഖയുടേയും മകളാണ് മീനാക്ഷി. സഹോദരി കല്യാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അബുദാബിയിലെ ദിവ്യ വിമലിന്റെ കീഴില്‍ സംഗീതം അഭ്യസിയ്്ക്കുകയാണ് മീനാക്ഷി. തന്റെ വിജയത്തിനായി പ്രാര്‍ത്ഥിയ്ക്കുകയും വോട്ട് ചെയ്യുകയും ചെയ്തവര്‍ക്ക് നന്ദി പറയാനും മീനാക്ഷി മറന്നില്ല.

English summary
Malayali girl wins Arabic Reality Show in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X