കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം പറന്നു; ഇങ്ങനെ ഒന്ന് ആദ്യം, ബ്രെയ്ന്‍ സ്‌ട്രോക്ക് രോഗിയുമായി

  • By Desk
Google Oneindia Malayalam News

ദുബായ്; ലോക്ക് ഡൗണ്‍ കാരണം കുടുങ്ങിയ ആയിരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തിരിച്ചുവരവ് കാത്തിരിക്കെ, ചൊവ്വാഴ്ച രാത്രി അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി ദുബായ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനം പറഞ്ഞു. ബ്രെയിന്‍ സ്‌ട്രോക്ക് കാരണം പ്രതിസന്ധിയിലായ യുവാവുമായിട്ടാണ് വിമാനം കൊച്ചിയിലേക്ക് പറന്നത്.

കടലാസ് ജോലികളെല്ലാം അതിവേഗം തീര്‍ത്തതിനാലാണ് യാത്ര സാധ്യമായത്. മാര്‍ച്ച് 25ന് വിമാനയാത്ര റദ്ദാക്കിയ ശേഷം കൊച്ചിയിലേക്ക് ദുബായില്‍ നിന്ന് എത്തുന്ന ആദ്യ വിമാനമാണിത്. ഒട്ടേറെ സുമനസുകളുടെ ഇടപെടലാണ് യുവാവിന് തുണയായത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ചൊവ്വാഴ്ച രാത്രി

ചൊവ്വാഴ്ച രാത്രി

വ്യാഴാഴ്ച മുതലാണ് യുഎഇയില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക. കേരളത്തിലേക്ക് നാല് വിമാനങ്ങളാണ് എത്തുന്നത്. ഇതിനുള്ള അന്തിമ നടപടികള്‍ പുരോഗമിക്കവെയാണ് ചൊവ്വാഴ്ച രാത്രി അടിയന്തര ഇടപെടലിലൂടെ ഒരു വിമാനം കൊച്ചിയിലേക്ക് എത്തിയത്.

വിസിറ്റിങ് വിസയിലെത്തി

വിസിറ്റിങ് വിസയിലെത്തി

ദുബായില്‍ വിസിറ്റിങ് വിസയിലെത്തിയ ദിലീപ് സബരീഷിന് കഴിഞ്ഞ മാസമാണ് ബ്രെയിന്‍ സ്‌ട്രോക്കുണ്ടായത്. ഗുരുതരാവസ്ഥയില്‍ ദുബായിലെ മെഡിക്ലിനിക്ക് സിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു യുവാവ്. വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

ഒട്ടേറെ പേരുടെ ഇടപെടല്‍

ഒട്ടേറെ പേരുടെ ഇടപെടല്‍

ഒട്ടേറെ പേരുടെ ഇടപെടലിന്റെ ഫലമായിട്ടാണ് യാത്ര സാധ്യമായതെന്ന് ദുബായിലെ യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസ് സിഇഒ നിജില്‍ ഇബ്രാഹീം കുട്ടി പറയുന്നു. യുഎഇ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി, കേന്ദ്രസര്‍ക്കാര്‍, കേരള സര്‍ക്കാര്‍ തുടങ്ങി എല്ലാവരും സഹകരിച്ചു.

23ന് നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു

23ന് നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു

വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ സബരീഷ് മാര്‍ച്ച് 23ന് നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. ഈ വേളയിലാണ് വിമാന യാത്ര നിരോധനം പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്ത സബരീഷിന് ആദ്യം സഹായത്തിനെത്തിയത് സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ്. ഇന്ത്യന്‍ എംബസി ഇടപെടുകയും ആശുപത്രി ബില്ല് ഒഴിവാക്കുകയും ചെയ്തു.

ഇപ്പോഴത്തെ അവസ്ഥ

ഇപ്പോഴത്തെ അവസ്ഥ

സബരീഷ് ഇപ്പോള്‍ കൊച്ചി ആശുപത്രിയില്‍ ചികില്‍സയിലാണ്. ബോധം വന്നിട്ടുണ്ട്. ഇടതുഭാഗമാണ് തളര്‍ന്നിരിക്കുന്നത്. ചികില്‍സിച്ചാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ന്യൂറോളജി വിഭാഗത്തിലേക്ക് മാറ്റിയ ശേഷം വിദഗ്ധ ചികില്‍സ നല്‍കുമെന്ന് ഡോ. ബോബി വര്‍ക്കി യുഎഇയിലെ മാധ്യമത്തോട് പറഞ്ഞു.

ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...ബിജെപിയെ വട്ടംകറക്കി സഖ്യകക്ഷികള്‍; ബിപിഎഫിന് പിന്നാലെ അത്തേവാലയും, ശിവസേന പോയപ്പോള്‍...

വമ്പന്‍ പ്രഖ്യാപനവുമായി യെഡിയൂരപ്പ; 5000 രൂപ ധനസഹായം, വൈദ്യുതി ബില്ലില്‍ ഇളവ്, മദ്യം വിലകൂട്ടിവമ്പന്‍ പ്രഖ്യാപനവുമായി യെഡിയൂരപ്പ; 5000 രൂപ ധനസഹായം, വൈദ്യുതി ബില്ലില്‍ ഇളവ്, മദ്യം വിലകൂട്ടി

English summary
Malayalee man suffers stroke in UAE, flies out to Kochi on special flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X