കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അൽഐനിൽ മലയാളി നഴ്സ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് മക്കൾ

ഹെഡ് നഴ്സായി ജോലി ചെയ്തിരുന്ന സുജ സിങിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

Google Oneindia Malayalam News

ദുബായ്: മലയാളി നഴ്സ് ആശുപത്രി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. അൽഐനിലെ സ്വകാര്യ ആശുപത്രിയിൽ ഹെഡ് നഴ്സായ സുജ സിങാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഏപ്രിൽ എട്ട് ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കാൻ പച്ചക്കൊടി! സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി...നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കാൻ പച്ചക്കൊടി! സർക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി...

ആശുപത്രിയിലെ ഹെഡ് നഴ്സായി ജോലി ചെയ്തിരുന്ന സുജ സിങിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. നാൽപ്പതുകാരിയായ സുജ സിങ് ജനുവരി മുതലാണ് അൽഐനിലെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ മികവ് കാണിച്ചിരുന്ന സുജ സിങിന് ജോലിയുമായി ബന്ധപ്പെട്ടോ മാനേജ്മെന്റുമായോ പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

uaenurse

വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന സുജ സിങ് വിവാഹമോചിതയാണ്. ഉത്തരേന്ത്യക്കാരനായ ഭർത്താവുമായി വേർപിരിഞ്ഞ സുജയ്ക്ക് രണ്ടു മക്കളാണുള്ളത്. ഇവർ രണ്ടുപേരും വിദേശത്ത് പഠിക്കുന്നു. ആശുപത്രി അധികൃതർ അമ്മയുടെ മരണവിവരം മക്കളെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഇവരുടെ നിലപാട്. നാട്ടിലുള്ള ബന്ധുക്കളുമായി ആശുപത്രി അധികൃതർ ബന്ധപ്പെട്ടെങ്കിലും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അവരും താൽപ്പര്യം കാണിച്ചില്ല. അതിനാൽ തങ്ങളുടെ ഉത്തരവാദിത്വത്തിൽ മൃതദേഹം സംസ്കരിക്കാനാണ് ആശുപത്രി മാനേജ്മെന്റിന്റെ തീരുമാനം.

വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...

വിമാനത്തിൽ നിറയെ കൊതുക്! പരാതിപ്പെട്ട യാത്രക്കാരന് സംഭവിച്ചത്... ഇൻഡിഗോ വീണ്ടും പ്രതിക്കൂട്ടിൽ...വിമാനത്തിൽ നിറയെ കൊതുക്! പരാതിപ്പെട്ട യാത്രക്കാരന് സംഭവിച്ചത്... ഇൻഡിഗോ വീണ്ടും പ്രതിക്കൂട്ടിൽ...

English summary
malayali nurse commits suicide in al ain, uae.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X