കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ തട്ടിക്കൊണ്ടുപോയ മലയാളി മോചിതനായി

  • By Soorya Chandran
Google Oneindia Malayalam News

സന: ആശങ്കകള്‍ക്കൊടുവില്‍ ആ മലയാളി മോചിതനായി. ആഭ്യന്തര സംഘര്‍ഷത്തില്‍ പെട്ടുഴലുന്ന യെമനില്‍ നിന്ന് ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപയോ മലയാളിയെ ആഴ്ചകള്‍ക്ക് ശേഷം മോചിപ്പിച്ചു.

മലപ്പുറം അരീക്കോട് സ്വദേശി 42 കാരനായ സല്‍മാന്‍ ആണ് മോചിയ്ക്കപ്പെട്ടത്. ഇയാളുടെ കുടുംബവും യെമനില്‍ ഉണ്ട്. ഇന്ത്യന്‍ എംബസി അധികൃതര്‍ സല്‍മാനെ സ്വീകരിച്ചു. സല്‍മാനേയും കുടുംബത്തേയും നാട്ടിലെത്താക്കാനുള്ള ശ്രമങ്ങളം തുടങ്ങിയിട്ടുണ്ട്.

Yemen Crisis

മാര്‍ച്ച മാസത്തിന്റെ അവസാന നാളുകളിലാണ് മലയാളികളടക്കം നിരവധി പേരെ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയത്. പോലീസിന്റെ വേഷമണിഞ്ഞെത്തിയായിരുന്നു ഇത്. പിന്നീട് സല്‍മാന്‍ ഒഴികെ ബാക്കിയുള്ളവരെ വിട്ടയച്ചു. കൂട്ടത്തിലുളള മലയാളികള്‍ പറഞ്ഞപ്പോഴാണ് സല്‍മാന്‍ തടവിലാക്കപ്പെട്ട കാര്യം പുറംലോകം അറിയുന്നത്.

എട്ട് വര്‍ഷമായി സല്‍മാന്‍ സനായിലുണ്ട്. മതപഠനത്തിനായാണ് എത്തിയത്. പാര്‍ട്ട് ടൈം ജോലിയും പഠനവും ഒക്കെ ആയി മുന്നോട്ട് പോകുന്നതിനിടെ ആണ് ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഭാര്യയും അഞ്ച് കുട്ടികളും ഉണ്ട് ഇയാള്‍ക്ക്.

ഇന്ത്യന്‍ എംബസിയുടെ ശ്രമഫലമായാണ് സല്‍മാനെ ഹൂതി വിമതര്‍ വിട്ടയച്ചത്.

English summary
Malayali rescued from Yemen's Houthi rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X