കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൾഫിൽ വിഷ ഉറുമ്പുകൾ ജീവനെടുക്കുന്നു! സൗദിയിൽ വിഷ ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതിക്ക് ദാരുണാന്ത്യം

മാർച്ച് 19ന് റിയാദിലെ താമസസ്ഥലത്ത് വച്ചാണ് സൂസിയ്ക്ക് വിഷ ഉറുമ്പിന്റെ കടിയേറ്റത്.

Google Oneindia Malayalam News

റിയാദ്: വിഷ ഉറുമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. അടൂർ കരുവാറ്റ സ്വദേശി ഫിലാഡൽഫിയിൽ(മാമൂട്ടിൽ) ജെഫി മാത്യുവിന്റെ ഭാര്യ സൂസി(33)യാണ് മരിച്ചത്. റിയാദിലെ ഉബൈദ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

നാദിർഷായുടെ സഹോദരനും കുടുംബവും താമസിച്ച ഫ്ലാറ്റിൽ തീപിടുത്തം; ഉറക്കത്തിൽ ഒന്നും അറിഞ്ഞില്ല... നാദിർഷായുടെ സഹോദരനും കുടുംബവും താമസിച്ച ഫ്ലാറ്റിൽ തീപിടുത്തം; ഉറക്കത്തിൽ ഒന്നും അറിഞ്ഞില്ല...

മാർച്ച് 19ന് റിയാദിലെ താമസസ്ഥലത്ത് വച്ചാണ് സൂസിയ്ക്ക് വിഷ ഉറുമ്പിന്റെ കടിയേറ്റത്. തുടർന്ന് ശരീരമാസകലം ചൊറിഞ്ഞു തടിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ സൂസിയെ റിയാദിലെ ഉബൈദ് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായതിനാൽ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ കഴിഞ്ഞദിവസം പുലർച്ചെയോടെ ആരോഗ്യനില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ജോഹന്ന, ജോ എന്നിവരാണ് സൂസിയുടെ മക്കൾ.

riyadhdeath

സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ സമാനമായ സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ റിയാദിൽ വിഷ ഉറുമ്പിന്റെ കടിയേറ്റ കണ്ണൂർ സ്വദേശി സംറീൻ മരണപ്പെട്ടിരുന്നു. വീടിന് പുറത്ത് വച്ച് ഉറുമ്പിന്റെ കടിയേറ്റ സംറീൻ ശ്വാസംതടസമുണ്ടായാണ് മരണപ്പെട്ടത്. യുഎഇയിലും അൽഐനിലും മസ്ക്കറ്റിലും സമാന സംഭവങ്ങളിൽ മലയാളികൾ മരണപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്.

വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ.. വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ..

സോഷ്യൽ മീഡിയയിൽ ട്രെൻഡിങായി 'കോണ്ടം ചീറ്റൽ ചലഞ്ച്'! മരണം വരെ സംഭവിച്ചേക്കാം... സോഷ്യൽ മീഡിയയിൽ ട്രെൻഡിങായി 'കോണ്ടം ചീറ്റൽ ചലഞ്ച്'! മരണം വരെ സംഭവിച്ചേക്കാം...

English summary
malayali woman dies in saudi weeks after she was bitten by poisonous ant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X