കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തേമാരിയില്‍ കയറി പള്ളിക്കല്‍ നാരായണന്‍ ഇന്ന് ഗള്‍ഫിലെത്തും

Google Oneindia Malayalam News

ദുബായ്: മനസ്സ് നാട്ടില്‍ വെച്ച് ശരീരം മാത്രമായി കടല്‍ കടന്നെത്തുന്ന പ്രവാസിയുടെ ജീവിത ശൈലിയിലൂടെ കഥ പറയുന്ന മമ്മൂട്ടി ചിത്രം പത്തേമാരി ഇന്ന് (വ്യാഴം) യുഎഇ തീയറ്ററുകളിലെത്തും. നാട്ടില്‍ നേടിയ വന്‍ വിജയത്തിനു ശേഷം പ്രവാസിയുടെ മനസ്സറിയുന്നതിനു വേണ്ടിയാണ് ചിത്രം ഗള്‍ഫിലെത്തുന്നത്. സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ മിക്ക തിയറ്ററുകളിലും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുകയാണ് സിനിമാ പ്രേമികള്‍.

പല സംഘടനകളും കൂട്ടമായാണ് സിനിമ കാണാനുള്ള ബുക്കിംങ് നിര്‍വ്വഹിച്ചിരിക്കുന്നത്. യുഎഇ ലെ ഏതാണ്ട് 32 ഓളം തിയറ്ററുകളിലെ 60 സ്‌ക്രീനുകളിലായി 170 ഓളം പ്രദര്‍ശനങ്ങളാണ് ദിവസവും നടക്കുക. സൗദി ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ 26 നാണ് ചിത്രം റീലീസ് ചെയ്യുന്നതെന്ന് സംവിധായകന്‍ സലീം അഹമ്മദ് നിര്‍മ്മാതാക്കളായ അഡ്വ. ടികെ ആഷിഖ്, ടി.പി സുധീഷ് എന്നിവര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസത്തിന്റെ അമ്പത് വര്‍ഷം സിനിമയാക്കി മാറ്റാന്‍ ഏതാണ്ട് ഒരു വര്‍ഷം നീണ്ട പഠനങ്ങള്‍ വേണ്ടി വന്നുവെന്നും പഴയ കാല പ്രവാസികളില്‍ പലരെയും നേരില്‍ കണ്ട് അവരുടെ അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ശ്രമിച്ചതായും സലീം അഹമ്മദ് വ്യക്തമാക്കി. താന്‍ പലരില്‍ നിന്നും മനസ്സിലാക്കിയ അനുഭവങ്ങളുടെ പത്തു ശതമാനം മാത്രമാണ് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളു, അക്കാലത്തെ ആ നിശബ്ദ വിപ്ലവം വേണ്ടത്ര രീതിയില്‍ ചരിത്രത്തില്‍ ഇടം നേടിയതായി തനിക്ക് തോന്നിയിട്ടില്ല.

pathemari

എന്നാല്‍ പത്തേമാരിയിലൂടെ ഒരു ചരിത്ര സത്യം പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുക മാത്രമാണ് സിനിമയിലൂടെ ലക്ഷ്യം വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്ന് മൊയ്ദീന്‍ എന്ന ചിത്രത്തിന്റെ വിജയം പത്തേമാരിയുടെ കളക്ഷനെ ബാധിച്ചുവെന്നു പറയാം, പക്ഷെ അത്തരത്തിലുള്ള ഒരു വിജയ ചിത്രത്തിലൂടെ സിനിമാ പ്രേമികളെ കൂടുതലായി തിയറ്ററുകളില്‍ എത്തിക്കാന്‍ സാധിച്ചുവെന്ന സത്യം മറച്ചുവെക്കാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ വേണ്ടത്ര രീതിയില്‍ മനസ്സിലാക്കാതെ തനിക്കെതിരെ വാര്‍ത്ത നല്‍കിയ യുഎഇ ല്‍ നിന്നുള്ള ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ടിവി കൊച്ചുബാവയുടെ സ്വപ്‌നത്തില്‍ നിന്നും സ്വപ്‌നത്തിലേക്ക് ഒരു കബീര്‍ എന്ന കഥ അപ്പാടെ അടിച്ചുമാറ്റിയ അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ പത്രം താനുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്നും സലീം പറഞ്ഞു. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കോടതിക്ക് ബോധ്യപ്പെട്ടതാണ്.

അതുകൊണ്ടു തന്നെയാണ് തനിക്കനുകൂലമായി വിധി ഉണ്ടായതെന്നും സലീം അഹമ്മദ് പറഞ്ഞു. കഥ കേട്ടയുടന്‍ ഒരു പ്രവാസി എന്ന നിലയില്‍ കഥയിലെ നേര് ജനങ്ങളിലെത്തിക്കുക എന്നത് തങ്ങളുടെ ബാധ്യതയാണെന്ന് തോന്നിയതിനാലാണ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തതെന്ന് അഡ്വ ആഷിഖും, സൂധീഷും വ്യക്തമാക്കി. വരും കാലങ്ങളില്‍ ഇതേ കൂട്ടുകെട്ടില്‍ നല്ല ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വര്‍ക്കല രാജനും പങ്കെടുത്തു.

English summary
Mammootty's 'Pathemari' to be released in about 60 screens in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X