കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികരിച്ചാല്‍ സ്ത്രീകളെ ഫെമിനിസ്റ്റാക്കുന്നു; മമ്ത മോഹന്‍ദാസ്

Google Oneindia Malayalam News

ഷാര്‍ജ: പ്രതികരിച്ചുപോയാല്‍ സ്രതീകളെ ഫെമിനെസ്റ്റെന്ന് വിളിച്ച് ഭയപ്പാട് സൃഷ്ടിക്കുകയാണെന്ന് നടി മമ്താ മോഹന്‍ദാസ് പറഞ്ഞു. ഷാര്‍ജയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച കമോണ്‍ കേരള ഇന്‍ഡോ അറബ് വാണിജ്യ സാംസ്‌കാരിക നിക്ഷേപ പരിപാടിയില്‍ ഇന്‍ഡോ അറബ് വനിതാ സംരഭക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

 യുഎഇ ല്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു യുഎഇ ല്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

ഓരോ മനുഷ്യര്‍ക്കും ജീവിക്കാനും സ്വപ്നം കാണാനും അവ സാക്ഷാല്‍ക്കരിക്കാനും അവകാശമുണ്ട്. ആ മൗലിക അവകാശം ഒരാള്‍ക്കൂം നിഷേധിക്കപ്പെട്ടുകൂടാ. സ്ത്രീയും പുരുഷനും പരസ്പരം ഭയത്തോടെ കാണേണ്ടവരല്ലെന്നും മമ്ത വ്യക്തമാക്കി. പഴയകാലത്ത് നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ വായ് തുറന്നാല്‍ അവരെ ഫെമിനെസ്റ്റെന്ന് വിളിക്കുകയാണ്. ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്.

mamtha

പരസ്പരം ഭയപ്പെടേണ്ടവരല്ല സ്ത്രീയും പുരുഷനും. പുരുഷന്റെ വിജയത്തിന് പിന്നില്‍ സ്ത്രീയും സ്ത്രീയുടെ വിജയത്തിന് പിന്നില്‍ പുരുഷനുമുണ്ടാകും. തന്റെ വിജയത്തിന് പിന്നിലെ പുരുഷന്‍ അച്ഛനാണെന്നും മമ്ത പറഞ്ഞു. മമ്ത മോഹന്‍ദാസിന് ഗള്‍ഫ് മാധ്യമത്തിന്റെ ഉപഹാരം സാബില്‍ പാലസ് അഡ്മിനിസ്‌ട്രേറ്റര്‍ റിയാസ് ചേലേരി സമര്‍പ്പിച്ചു. റഷ അല്‍ ദന്‍ഹാനി, ഷഫീന യൂസുഫലി, ഡോ. റീന അനില്‍കുമാര്‍, ലിസ മായന്‍ എന്നിവര്‍ വനിതാ സംരഭക പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര് വികെ ഹംസ അബ്ബാസ്, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ സംബന്ധിച്ചു.

English summary
mamtha mohandas speaking about feminism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X