കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം കൊള്ളയടിച്ചു; രണ്ട് മണിക്കൂറിനുള്ളില്‍ പ്രതി പിടിയിലായി

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: യുഎഇയുടെ വിവിധ ഭാഗങ്ങളിലെ പെട്രോള്‍ പമ്പുകള്‍ ആക്രമിച്ച് പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളചെയ്ത യുവാവിനെ ഷാര്‍ജ പോലിസ് അറസ്റ്റ് ചെയ്തു. അവസാനത്തെ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ രണ്ട് മണിക്കൂറിനകമാണ് ഷാര്‍ജ പോലിസിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. 28കാരനായ പ്രതി ഈജിപ്ത് സ്വദേശിയാണ്.

പെട്രോള്‍ പമ്പുകളിലെ ജീവനക്കാരെ അക്രമിച്ച് അവിടെയുള്ള പണവും മറ്റും കവര്‍ന്നെടുക്കുകയാണ് ഇയാളുടെ രീതി. യു.എ.ഇയുടെ മറ്റു ഭാഗങ്ങളില്‍ ഈ രീതിയില്‍ ആക്രമണങ്ങള്‍ നടത്തിയ ഇയാള്‍ ഷാര്‍ജ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ പോലിസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതിക്കായി വലവിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു പോലിസിന് അറിയിപ്പ് ലഭിച്ചതെന്ന് ഷാര്‍ജ പോലിസിലെ സി.ഐ.ഡി വിഭാഗം ഡയരക്ടര്‍ കേണല്‍ ഇബ്രാഹിം അല്‍ അജില്‍ പറഞ്ഞു. ഉടന്‍ തന്നെ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയ സി.ഐ.ഡി പോലിസ്, തെരച്ചില്‍ തുടരുന്നതിനിടയിലാണ് രാവിലെ ഏഴ് മണിയോടെ മൂവൈലിഹ് ഭാഗത്ത് സമാനമായ രീതിയില്‍ ആക്രമണവും കൊള്ളയും നടന്നതായി പോലിസിന് വിവരം ലഭിക്കുന്നത്. ഉടന്‍ മേഖല കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിക്കപ്പെടുകയായിരുന്നു. ഒരു ആഢംബര ഫ്‌ളാറ്റില്‍ വച്ചായിരുന്നു ഇയാളെ പിടികൂടിയത്. ഇരുമ്പ് ദണ്ഡ് കൊണ്ട് പെട്രോള്‍ പമ്പ് ജീവനക്കാരെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു ഇയാള്‍ പണവും മറ്റും അപഹരിച്ചത്. ആക്രമണത്തിനുപയോഗിച്ച ഇരുമ്പ് ദണ്ഡും വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്ന് കൊള്ള ചെയ്ത പണമുള്‍പ്പെടെയുള്ള തൊണ്ടി മുതലുകളും പോലിസ് ഇയാളുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു.

petrol

പോലിസിന്റെ കണ്ണുവെട്ടിക്കാന്‍ ഇയാള്‍ ഇടയ്ക്കിടെ കേന്ദ്രങ്ങള്‍ മാറ്റുന്നതടക്കമുള്ള തന്ത്രങ്ങള്‍ സ്വീകരിച്ചിരുന്നതായി ഷാര്‍ജ പോലിസ് അറിയിച്ചു. സമീപത്തെ പമ്പുകള്‍ അക്രമിക്കുന്നതിനു പകരം എമിറേറ്റിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി കിടക്കുന്ന പമ്പുകളായിരുന്നു ഇയാള്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തത്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ മുവൈലിഹില്‍ നടന്ന ആക്രമണത്തിനു ശേഷം മുറിയിലെത്തിയ ഇയാള്‍ അല്‍പം സമയത്തിനകം പോലിസ് എത്തിയത് കണ്ട് ഞെട്ടുകയായിരുന്നു. കൈയോടെ പിടികൂടപ്പെട്ട ഇയാള്‍ക്ക് പോലിസിനു മുമ്പാകെ കുറ്റം സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
English summary
Sharjah Police have arrested a 28-year-old Egyptian man who assaulted staff of a number of petrol stations and robbed them of their cash. The police nabbed him two hours after he committed the crimes. Col. Ibrahim Al Ajill, director of CID at Sharjah Police, said that they received a call from an operations room of a neighbouring emirate at 3:30am on Tuesday about the suspect who carried out a slew of attacks at petrol stations of the emirate and drove towards Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X