കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ദുബയ് സുരക്ഷാ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ ഇന്ത്യക്കാരന്‍ പിടിയില്‍

വ്യാജ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ദുബയ് സുരക്ഷാ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ ഇന്ത്യക്കാരന്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

അബുദാബി: വ്യാജ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ദുബയ് സുരക്ഷാ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയ ഇന്ത്യക്കാരന്‍ പിടിയില്‍. കെട്ടിടത്തിനുള്ള സുരക്ഷാ സര്‍ട്ടിഫിക്കറ്റിന് പകരം വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ദുബായ് സിവില്‍ ഡിഫന്‍സിസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈക്കൂലി നല്‍കിയ ഇന്ത്യന്‍ യുവാവ് പിടിയിലായി. 27കാരനായ വ്യാപാരിയാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിരിച്ച വലയില്‍ കുടുങ്ങിയത്.

കെട്ടിടങ്ങളില്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കാണിക്കുന്ന സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റുണ്ടായാല്‍ മാത്രമേ ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്ന് വ്യാപാര സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നാണ് നിയമം.

arrest-01-600-06-1499334868-21-1503290232.jpg -Properties
ഇയാള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയ മുഹൈസിനയിലെ കെട്ടിടം സന്ദര്‍ശിച്ച് സിവില്‍ ഡിഫന്‍സ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ മതിയായ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തി സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവ് ഇന്‍സ്‌പെക്ടര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച യുവാവ് വാട്ട്‌സാപ്പ് വഴി പണവും സ്മാര്‍ട്ട് ഫോണും പെര്‍ഫ്യൂമും നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ ഇക്കാര്യം സി.ഐ.ഡി വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഇന്‍സ്‌പെക്ടര്‍. ഇതേത്തുടര്‍ന്ന് ഇയാളോട് അല്‍ വര്‍ഖയിലെത്താന്‍ ആവശ്യപ്പെടുകയും 2500 ദിര്‍ഹമും സ്മാര്‍ട്ട് ഫോണും മറ്റുമായി കൈയോടെ പിടികൂടുകയുമായിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം 20000 ദിര്‍ഹം നല്‍കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. സംഭവത്തെക്കുറിച്ചുള്ള വിചാരണ കോടതിയില്‍ ആരംഭിച്ചു.
English summary
A sales executive at a fire safety equipment company has been charged in the Court of First Instance with offering a bribe to a civil defence inspector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X