കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തിയ യുഎഇ പൗരന്റെ വിചാരണ തുടങ്ങി

  • By Desk
Google Oneindia Malayalam News

ദുബയ്: ഈജിപ്തുകാരിയായ വിദ്യാര്‍ഥിനിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗത്തിനിരയാക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത യുഎഇ പൗരനെതിരായ വിചാരണ തുടങ്ങി. കുതിരയോട്ട വിദഗ്ധയായ 24കാരിയെയാണ് അത്യാവശ്യ കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് ഫോണ്‍ വഴി ധരിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പറയാനുള്ളത് വീട്ടിനു പുറത്തുവച്ചു പറയാമെന്ന് വിദ്യാര്‍ഥിനി പറഞ്ഞെങ്കിലും തന്റെ കൈയില്‍ പിടിച്ചുവലിച്ച് വീട്ടിലേക്ക് കയറ്റുകയായിരുന്നുവെന്ന് യുവതി പോലിസിനോട് പറഞ്ഞു.

ആദ്യമൊക്കെ തമാശയായിട്ടാണ് ഇതെന്നാണ് കരുതിയത്. എന്നാല്‍ വീട്ടിനകത്തെത്തിയ തന്നെ തോളിലെടുത്ത് ഒന്നാം നിലയിലെ കിടപ്പുമുറയിലെത്തിയപ്പോഴാണ് അപകടം മനസ്സിലായത്. മുറിയുടെ വാതിലച്ച ഇയാല്‍ താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. വസ്ത്രം അഴിച്ചുമാറ്റാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ കീഴ്‌പ്പെടുത്തി വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റുകയും തന്നെ ബലാല്‍സംഗം ചെയ്യുന്നത് ഇയാള്‍ വീഡിയോയില്‍ പകര്‍ത്തുകയുമായിരുന്നു.

sexual-harassment-

സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനി പോലിസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയതോടെയാണ് അതിക്രമം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുഎഇ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. തന്റെ വീട്ടിലെത്തിയ യുവതിയാണ് ലൈംഗികബന്ധത്തിന് താല്‍പര്യം പ്രകടിപ്പിച്ചതെന്നും യുവതിയുടെ സമ്മതത്തോടെയായിരുന്നു അതെന്നും യുവാവ് പറഞ്ഞു. തന്റെ വീട്ടില്‍ നിന്ന് 50,000 ദിര്‍ഹം തട്ടിയെടുക്കാനുള്ള യുവതിയുടെ ശ്രമം പിടിക്കപ്പെട്ടതാണ് തനിക്കെതിരേ തിരിയാന്‍ കാരണമെന്നും യുവാവ് പറഞ്ഞു. ബലാല്‍സംഗം, അശ്ലീല ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി, ദേഹോപദ്രവമേല്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരേ കോടതി ചുമത്തിയിട്ടുള്ളത്.

English summary
A man has been accused of luring a horse jumping champion to his villa,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X