കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ കുറഞ്ഞ വാടകയ്ക്ക് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് സ്വദേശികളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍

ഷാര്‍ജയില്‍ കുറഞ്ഞ വാടകയ്ക്ക് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് സ്വദേശികളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: കുറഞ്ഞ വാടകയ്ക്ക് സ്റ്റുഡിയോ ഫ്ളാറ്റുകള്‍ വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് തുകയായി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളനിരവധി സ്വദേശി കുടുംബങ്ങളെയാണ് ഇയാള്‍ വഞ്ചിച്ച് പണം തട്ടിയത്. ഇയാള്‍ ഏഷ്യക്കാരനാണ് എന്ന വിവരം മാത്രമേ പോലിസ് പുറത്തുവിട്ടിട്ടുള്ളൂ.

ക്ലാസ്സിഫൈഡ്സിലും വെബ്സൈറ്റുകളിലും പരസ്യം ചെയ്താണ് ഇയാള്‍ ഇരകളെ കെണിയിലാക്കിയത്. പരസ്യത്തില്‍ നല്‍കിയ നമ്പറില്‍ ഇയാളെ ബന്ധപ്പെടുന്ന പ്രവാസികള്‍ക്ക് പുതുതായി നിര്‍മിച്ച ഫ്ളാറ്റ് കാണിച്ചുകൊടുത്ത് ഇതുപോലെയുള്ള ഫ്ളാറ്റാണ് വാടകയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഷാര്‍ജ എലക്ട്രിസിറ്റിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും കണക്ഷന്‍ സ്ഥാപിക്കാനെന്നു പറഞ്ഞാണ് പലരില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയത്. പണം നല്‍കിയവര്‍ ബന്ധപ്പെടാന്‍ പറഞ്ഞ തീയതിയില്‍ ഫോണ്‍ വിളിക്കുമ്പോഴേക്കും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. വ്യജ ലീസിംഗ് കോണ്‍ട്രാക്ടുകളും റസീറ്റുകളും ഉണ്ടാക്കിയാണ് ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. നിരവധി പേര്‍ ഇയാളുടെ ചതിയില്‍പ്പെട്ടതായി പോലിസ് പറഞ്ഞു.

bribe-india-07-1488878464-27-1503806791.jpg -Properties

ഒരു പാട് ആളുകളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ശേഷം അതിവിദഗ്ധമായാണ് പോലിസ് ഇയാളെ പിടികൂടിയത്. നിരന്തരം മൊബൈല്‍ മാറ്റുകയും വ്യാജപേരുകള്‍ നല്‍കുകയും ചെയ്തതിനാല്‍ ഇയാളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. പരാതിക്കാര്‍ ഇയാളെ തിരിച്ചറിഞ്ഞതായി പോലിസ് അറിയിച്ചു. ഈ രീതിയില്‍ ആരെങ്കിലും വഞ്ചിതരായിട്ടുണ്ടെങ്കില്‍ അവര്‍ ഉടന്‍ തന്നെ പരാതി നല്‍കണമെന്നും ഇത്തരം ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ വഞ്ചിതരാവരുതെന്നും ഷാര്‍ജ പോലിസ് അറിയിച്ചു.
English summary
The Sharjah Police have arrested an Asian man for cheating residents with offers of cheap apartments for rents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X