കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയും ജയറാമും കൈപിടിച്ചു കയറ്റിയ ഗുരുക്കന്മാരെന്ന് നടൻ മനോജ് കെ ജയൻ

  • By Desk
Google Oneindia Malayalam News

ഷാർജ: ജീവിതമത്സരത്തിന്റെ തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന മാതൃപിതൃബന്ധങ്ങളും ഗുരുക്കന്മാരുടെ മുഖങ്ങളും ഒരിക്കലും തിരിച്ചുകിട്ടാതെ പോകുന്ന പുണ്യങ്ങളാണെന്ന് നടനും ഗായകനുമായ മനോജ് കെ.ജയൻ പറഞ്ഞു. മുപ്പത്തിയേഴാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയുടെ ഭാഗമായി നവംബർ മൂന്നിന് വൈകിട്ട് 4.30 മുതൽ 5.30 വരെ ഇൻറലക്ച്വൽ ഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം മറന്നുപോകുന്ന ജീവിതത്തിലെ ആ പഴയ നന്മകൾ ഒരിക്കൽ വീണ്ടും തിരിച്ചുചെല്ലാൻ നമ്മെ പ്രേരിപ്പിക്കും. വേരുകൾ മറക്കാതിരിക്കുകയാണ് നാം ചെയ്യേണ്ടത്. തന്റെ മാതാപിതാക്കളോടുള്ള ഗാഢബന്ധം വിവരിച്ചുകൊണ്ട് മനോജ് കെ. ജയൻ പറഞ്ഞു. കടന്നുവന്ന പാതകളിൽ തനിക്കായി വെളിച്ചം നൽകിയ ഗുരുക്കന്മാരോട് നന്ദിയുണ്ട്. തൊഴിൽരംഗത്ത് തന്റെ നേരെ സഹായഹസ്തം നീട്ടിയ മമ്മൂട്ടിയേയും ജയറാമിനേയും കുറിച്ചും അദ്ദേഹം സംസാരിച്ചു. മനോജ് കെ.ജയൻ എഴുതിയ 'മാതാപിതാഗുരുദൈവം' എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ വച്ച് നടന്നു. കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ പുസ്തകം ഷാബു കിളിത്തട്ടിലിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

manojkjayansharjahfest-


തിരക്കഥാകൃത്ത് ലോഹിതദാസിനെ കുറിച്ച് ജയറാം ശിവറാം രചിച്ച 'ലോഹിയുടെ കാണാപ്പുറങ്ങൾ' എന്ന പുസ്തകം കെ.ജയകുമാറിൽ നിന്ന് മനോജ് കെ.ജയൻ ഏറ്റുവാങ്ങി. 'അനന്തഭദ്രം' എന്ന ചിത്രത്തിൽ തന്റെ കഥാപാത്രം പാടിയ 'തിര നുരയും ചുരുൾമുടിയിൽ സാഗരസംഗീതം' എന്ന ഗാനം മനോജ് കെ.ജയൻ ആലപിച്ചു.ബഷീർ തിക്കോടി ചടങ്ങിൽ അവതാരകനായിരുന്നു.

English summary
manoj k jayan about mammootty and jayaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X