കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ; മാപ്പിള കലാമേളയും മാപ്പിള ഗാനോല്‍സവവും

Google Oneindia Malayalam News

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍, കേരള സര്‍ക്കാര്‍ മാപ്പിള കലാ അക്കാദമി, ഫോക് ലോര്‍ അക്കാദമി എന്നിവയുമായി സഹകരിച്ചു കൊണ്ട്ഒന്ന്, രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന''മാപ്പിള കലാ മേള'' യുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. യു. എ ഇ എക്‌സ് ചേഞ്ച്, എന്‍ എം സി ഗ്രൂപ്പ്, സണ്ണി മെഡിക്കല്‍ സെന്റര്‍ എന്നിവരാണ് പ്രായോജകര്‍. ടി.കെ ഹംസ,ഫൈസല്‍ എളേറ്റില്‍, എരഞ്ഞോളി മൂസ,

വി എം കുട്ടി, വി ടി മുരളി, താഹിര്‍ ഇസ്മായീല്‍, സീന രമേഷ് എന്നിവരാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേളക്ക് നേതൃത്വം നല്‍കുക. ഒന്നാം പെരുന്നാള്‍ ദിവസം വൈകീട്ട് 7 മണിക്ക് നടക്കുന്ന മോയിന്‍ കുട്ടി വൈദ്യരുടെ രചനകളിലുള്ള മാപ്പിളപ്പാട്ടു മല്‍സരത്തിലേക്ക് അമ്പതോളം പേര്‍ മാറ്റുരച്ചപ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് സമാപിച്ചു. ഒന്‍പത് ഗായികാ ഗായകരാണ് ഫൈനല്‍ വേദിയിലേക്ക് അര്‍ഹത നേടിയത്. താഹിര്‍ ഇസ്മായില്‍, സ്വരലയ, യൂസഫ് സഗീര്‍ എന്നിവരായിരുന്നു ആദ്യ റൗണ്ട് വിധികര്‍ത്താക്കള്‍.

sharjah

ഒന്നാം പെരുന്നാള്‍ ദിവസം സെപ്റ്റം. ഒന്ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഫൈനല്‍ മല്‍സരങ്ങളുടെ റിയാലിറ്റി ഷോ, ഇന്ത്യന്‍ അസോ. കമ്യൂണിറ്റി ഹാളില്‍ ഫൈസല്‍ എളേറ്റില്‍, മൂസ എരഞ്ഞോളി, വി ടി മുരളി, ടി കെ ഹംസ എന്നിവരുടെ നേതൃത്വത്തില്‍ പൊതു വേദിയില്‍ നടക്കും. പെരുന്നാള്‍ ദിവസത്തില്‍, പതിവു ഗാനമേളകളില്‍ നിന്ന് വ്യത്യസ്ഥമായി പുതുമയും വശ്യതയുമാര്‍ന്ന ഹൃദ്യമായ ഒരു മാപ്പിള ഗാനോത്സവമായി വേദിയെ മാറ്റാനാണ് ഇന്ത്യന്‍ അസോസിയേഷന്‍ ആഗ്രഹിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. രണ്ടാം ദിവസം ശനിയാഴ്ച രാവിലെ 9 മണിക്കുള്ള ആദ്യ സെഷനില്‍ ''മാപ്പിളപ്പാട്ടിന്റെ താവഴികള്‍'' എന്ന വിഷയത്തിലും, ഉച്ചക്ക് 1.30 നുളള രണ്ടാമത്തെ സെഷനില്‍''മാപ്പിള കല : ചരിത്രാന്വേഷണങ്ങള്‍ക്ക് ഒരാമുഖം'' എന്ന വിഷയത്തിലും അക്കദമിക് തലത്തില്‍ രണ്ട് സെമിനാറുകള്‍ നടക്കും. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന 70 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന തനതു മാപ്പിള കലകളുടെ പ്രദര്‍ശനത്തിനുള്ള അവസാന മിനുക്കുപണികള്‍ അണിയറയില്‍ പുരോഗമിക്കുന്നു.

വട്ടപ്പാട്ട് , അറബനമുട്ട്, ദഫ് മുട്ട് ,കോല്‍ക്കളി , ഒപ്പന , കുറു കുറുമച്ചം , മുട്ടു പാട്ട് തുടങ്ങി പുരാതനമായ കലാ രൂപങ്ങളാണ് പ്രവാസ ലോകത്തെ പരിചയപ്പെടുത്തുന്നതിനായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. തനതു കലകളുടെ പ്രദര്‍ശനത്തിനു ശേഷം മല്‍സരത്തില്‍ വിജയികളായവരും , വി. ടി മുരളി, മൂസ എരഞ്ഞോളി , വി എം കുട്ടി , സീന രമേഷ് തുടങ്ങി വിവിധ ഗായകര്‍ അണി നിരക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. രണ്ടു ദിവസങ്ങളിലും പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ അസോസിയേഷന്‍ കള്‍ച്ചറല്‍ വിഭാഗവുമായി (കണ്‍വീനര്‍ : മധു എ വി കോഡിനേറ്റര്‍ : ശ്രീപ്രകാശ് 050 5974013 , 050 7945948 ) ബന്ധപ്പെടാവുന്നതാണ്.

English summary
Sharja; Mappila songs and art fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X