കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:മസ്ക്കാരയെഴുതിയ യുവതിയ്ക്ക് കാഴ്ച നഷ്ടമായി, ഹണിമൂണ്‍ കാലം ദുരന്തമായി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: മസ്‌ക്കാരയെഴുതിയ യുവതിയ്ക്ക് കണ്ണിന്റെ കാഴ്ച നഷ്ടമായി. സൗദിയിലാണ് 20 കാരിയായ യുവതിയ്ക്ക് കാഴ്ച നഷ്ടമായത്. വിവാഹതിയായ യുവതി ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് മസ്‌ക്കാര വാങ്ങിയത്. ഇത് കണ്ണിലെഴുതി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാഴ്ച നഷ്ടമാവുകയായിരുന്നു.

വഴിയോരക്കച്ചവടക്കാരനില്‍ നിന്നുമാണ് യുവതി സൗന്ദര്യവര്‍ധക വസ്തുവായ മസ്‌ക്കാര വാങ്ങിയത്. കണ്ണുകളില്‍ മസ്‌ക്കാര എഴുതി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതികഠിനമായ വേദന കണ്ണിന് ചുറ്റും അനുഭവപ്പെടാന്‍ തുടങ്ങി. സൗദിയിലെ ഇഹ്‌സ പ്രവിശ്യയിലാണ് യുവതിയുടെ വീട്.

Eye Make Up

മസ്‌ക്കാര എഴുതി ഒരാഴ്ചയക്ക് ശേഷമാണ് യുവതിയുടെ കണ്ണുകളുടെ കാഴ്ച പൂര്‍ണമായും നഷ്ടമായത്. ആദ്യം കഠിനമായ വേദനയും ചെറിയ കാഴ്ച മങ്ങലും മാത്രമാണ് അനുഭവപ്പെട്ടത്. യുവതിയുടെ സഹോദരിയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചത്. സാബ്ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുവതിയുടെ കാഴ്ച നഷ്ടമായ സംഭവത്തില്‍ ഭര്‍ത്താവ് ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

കാഴ്ച തിരികെ കിട്ടുന്നതിന് വേണ്ട ചികിത്സകള്‍ ആരോഗ്യവകുപ്പ് നല്‍കണമെന്നാണ് ആവശ്യം.മുന്‍പ് സ്ഥിരമായി മസ്ക്കാര എഴുതുന്ന യുവതിയുടെ കണ്ണുകളില്‍ വിര വളര്‍ന്നതും അവയെ പുറത്തെടുത്തതും വാര്‍ത്തയായിരുന്നു. സൗന്ദര്യ വര്‍ധക വസ്തുക്കളോട് താത്പര്യം പുലര്‍ത്തുന്നവരാണ് സൗദി സ്ത്രീകള്‍ .

English summary
Mascara 'blinds' woman after marriage.She had applied mascara bought from vendor on street.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X