കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തില്‍ ഇടംനേടി മക്കയിലെ തറാവീഹ്; പങ്കെടുത്തത് കുറഞ്ഞാളുകള്‍ മാത്രം

  • By Desk
Google Oneindia Malayalam News

മക്ക: റമദാന്‍ മാസം ആരംഭിച്ചതോടെ വ്യാഴാഴ്ച രാത്രി മക്ക ഹറം പള്ളിയില്‍ ആദ്യ തറാവീഹ് നമസ്‌കാരം ആരംഭിച്ചു. വളരെ കുറച്ചാളുകള്‍ മാത്രമാണ് നമസ്‌കാരത്തില്‍ പങ്കെടുത്തത്. സമീപ കാല ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും കുറച്ചാളുകള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്‌കാരം ഹറമില്‍ നടക്കുന്നത്. സാധാരണ റമദാനില്‍ ഹറം നിറഞ്ഞുകവിയുന്നതായിരുന്നു ഇതുവരെയുള്ള കാഴ്ചകള്‍. കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കടുത്ത നിയന്ത്രണത്തോടെയാണ് ഹറമിലേക്കുള്ള പ്രവേശനം അനുവദിച്ചത്.

m

ഹറം ജീവനക്കാരും തൊഴിലാളികളുമാണ് നമസ്‌കാരത്തില്‍ പങ്കാളികളായത്. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. സൗദി അറേബ്യയില്‍ കൊറോണ രോഗം വന്‍തോതില്‍ വ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. വ്യാപകമായ പരിശോധന ആരംഭിച്ചതോടെയാണ് രോഗികളെ കൂടുതലായി കണ്ടെത്തുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പള്ളികളിലെ നമസ്‌കാരം ഒഴിവാക്കാനും വീടുകളില്‍ പ്രാര്‍ഥന നിര്‍വഹിക്കാനും ഭരണകൂടം നിര്‍ദേശിച്ചത്.

എന്നാല്‍ ഹറമില്‍ തറാവീഹ് നമസ്‌കാരം ഒഴിവാക്കിയില്ല. വളരെ കുറച്ചുപേരെ പങ്കെടുപ്പിച്ച് നിയന്ത്രണങ്ങള്‍ പാലിച്ച് നമസ്‌കാരം നടത്തി. സാധാരണ നമസ്‌കരിക്കുന്നതിനേക്കാള്‍ റക്അത്തുകളുടെ എണ്ണം കുറച്ചു. ഖുനൂത്തില്‍ മഹാമാരിയില്‍ നിന്ന് രക്ഷ കിട്ടാന്‍ പ്രത്യേക പ്രാര്‍ഥനയുമുണ്ടായിരുന്നു. മക്കയിലും മദീനയിലും തറാവീഹ് നമസ്‌കാരത്തിന് പുറത്തുനിന്ന് ആളുകള്‍ എത്തരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ജുമുഅക്കും മറ്റു നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

സൗദിയില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ രോഗം വ്യാപിക്കുന്നത് തുടരുകയാണ്. സൗദി, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗം വ്യാപിക്കുന്നത്. സൗദിയിലും യുഎഇയിലുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ സൗദിയിലും യുഎഇയിലും മരിച്ചിട്ടുണ്ട്. കുവൈത്തില്‍ രോഗം ബാധിച്ച വിദേശികളില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം സമയം മാറ്റി; റമദാന്‍ പരിഗണിച്ച് പുതിയ തീരുമാനംമുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം സമയം മാറ്റി; റമദാന്‍ പരിഗണിച്ച് പുതിയ തീരുമാനം

യുഎസിന് വഴങ്ങില്ലെന്ന് സൗദി അറേബ്യ; റൂട്ട് മാറ്റാന്‍ തീരുമാനം, ഇരുരാജ്യങ്ങളും കടുത്ത നടപടികളിലേക്ക്യുഎസിന് വഴങ്ങില്ലെന്ന് സൗദി അറേബ്യ; റൂട്ട് മാറ്റാന്‍ തീരുമാനം, ഇരുരാജ്യങ്ങളും കടുത്ത നടപടികളിലേക്ക്

English summary
Mecca Haram first Tharaweeh Namaz with least people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X