കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവത്തിന്റെ വിളികേട്ട് ലക്ഷങ്ങള്‍ മക്കയില്‍; പരിശുദ്ധ ഹജ്ജിന് ഇനി മണിക്കൂറുകള്‍ മാത്രം.

Google Oneindia Malayalam News

സൗദി: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനുള്ള കര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിശ്വാസികള്‍ ഹജ്ജിനു മുമ്പുള്ള അവസാനത്തെ വെള്ളിയാഴ്ച ജുമഅ നിസ്‌കാരത്തില്‍ ഒത്തുകൂടി. ഏതാണ്ട് 30 ലക്ഷത്തിലധികം ഹാജിമാര്‍ മക്കയിലും മദീനയിലും നടന്ന ജുമഅ നമസ്‌കാരത്തില്‍ പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയവരില്‍ മുഴുവന്‍ പേരും മക്കയിലെത്തി. വിദേശ ഹാജിമാര്‍ എത്തച്ചേരേണ്ട അവസാന ദിവസമായ വെള്ളിയാഴ്ച ആയിരങ്ങളാണ് മക്കയില്‍ എത്തിയത്. ഇനി സൗദിയില്‍ നിന്നുള്ള ഹാജിമാര്‍ മക്കയിലേക്ക് നീങ്ങിത്തുടങ്ങും.

saudiarabia

ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ മിനായില്‍ രാപ്പാര്‍ക്കാന്‍ നേരിട്ട് മീനയിലെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് തടയുന്നതിനായി മക്കയിലും പരിസരത്തും വ്യാപകമായ രീതിയില്‍ വാഹന പരിശോധന അധിക്രതര്‍ നടത്തുന്നുണ്ട്. വെള്ളിയാഴ്ച സുബഹ് നമസ്‌കാരത്തിന് എത്തുമ്പോള്‍ തന്നെ ജുമഅ നമസ്‌കാരവും കഴിഞ്ഞ് രാത്രി ഇശാ നമസ്‌കാരത്തിനു ശേഷം മടങ്ങാമെന്ന തയ്യാറെടുപ്പിലാണ് പലരും ഹറമിലെത്തിയിരിക്കുന്നത്. അതിനിടെ കനത്ത ചൂടാണ് മക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പല മിഷന്റെയും വളണ്ടിയര്‍മാരുടെയും ആഭിമുഖ്യത്തില്‍ ചെരുപ്പും, കുടയും, ശീതള പാനിയങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മികച്ച രീതിയില്‍ ഹജ്ജിനെത്തയവര്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. മികച്ച സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് മേധാവികള്‍ മക്കയിലെത്തി അവസാനഘട്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. സൗദി സുരക്ഷാസേനാ മേധാവി ഉസ്മാന്‍ അല്‍ മുഹ്‌റജ് നേരിട്ടെത്തിയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നത്.

English summary
Mecca said millions of God ; longer hours for the Hajj alone .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X