കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്കാനിക്കായി ദുബായില്‍ എത്തി, ഇപ്പോള്‍ ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി 22 ഫ്ളാറ്റ്, അതാണ് മലയാളി!!

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ ടവറില്‍ 22 ഫ്ളാറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത് മലയാളിയാണെന്ന് പറഞ്ഞാല്‍ ഞെട്ടേണ്ട. പ്രവാസി ജീവിതത്തിന്റെ കയ്പും മധുരവും ഒരുപോലെ അറിഞ്ഞ് അധ്വാനിച്ച മലയാളിയായ ജോര്‍ജ് വി നീരംപറമ്പില്‍ എന്ന ബിസിനസ്സുകാരനാണ് ദുബായിലെ കോടിശ്വരന്മാരെ പോലും കടത്തിവെട്ടിയിരിക്കുന്നത്.

എസി മെക്കാനിക്കായി ദുബായില്‍ എത്തിയതാണ് ജോര്‍ജ്, പിന്നീട് സ്വന്തമായി മെക്കാനിക്ക് സ്ഥാപനം പടുത്തുയര്‍ത്തുകയും ബിസിനസ്സിലേക്ക് തിരിയുകയും ചെയ്തു. ഇന്ന് ബുര്‍ജ് ഖലീഫയില്‍ ഇത്രയുമധികം ഫ്ളാറ്റുകള്‍ സ്വന്തമായുള്ള ഏക വ്യക്തി ജോര്‍ജാണ്. ഇതിനു പിന്നില്‍ സ്വപ്‌നങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്ന മനസാണെന്ന് ജോര്‍ജ് പറയുന്നു.

burj-khalifa-elevator

828 മീറ്റര്‍ ഉയരത്തിലുള്ള ബില്‍ഡിങ്ങില്‍ താമസിച്ചിരുന്ന ജോര്‍ജിനെ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് കളിയാക്കിയതാണ് ഇതിന് കാരണമായത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ ടവറിലേക്ക് തനിക്ക് പ്രവേശിക്കാന്‍ പോലും സാധിക്കില്ല എന്നായിരുന്നു പറഞ്ഞത്.

ഏറെ സ്വപ്‌നങ്ങള്‍ കാണുകയും അവ സ്വന്തമാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്ന ജോര്‍ജ് അന്നേ ദിവസം പത്രത്തില്‍ കണ്ട പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ബുര്‍ജ് ഖലീഫയില്‍ വാടകയ്ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തു. അവിടെ നിന്ന് തുടങ്ങിയ വെട്ടിപിടിയ്ക്കല്‍ 900 അപാര്‍ട്ട്‌മെന്റുകളുള്ള ടവറില്‍ 22 ഫഌറ്റുകള്‍ സ്വന്തമാക്കുന്നത് വരെ വന്ന് നില്‍ക്കുന്നു. ഇവിടെയും അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല ജോര്‍ജ്, നല്ല അവസരം ഒത്തു കിട്ടിയാല്‍ ഫ്ളാറ്റുകള്‍ ഇനിയും വാങ്ങാനാണ് ആഗ്രഹം.

1976 ല്‍ എസി മെക്കാനിക്ക് ജോലിയ്ക്കാണ് ഷാര്‍ജയില്‍ ജോര്‍ജ് എത്തുന്നത്. മരുഭൂമിയില്‍ എസി ജോലിയിലെ സാധ്യത തിരിച്ചറിഞ്ഞ് ജിഇഒ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. 11 വയസ്സ് മുതല്‍ പിതാവിനൊപ്പം നാട്ടില്‍ കച്ചവടം ചെയ്യുന്ന കാരം മുതല്‍ ബിസിനസ്സില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ജോര്‍ജ്.

English summary
An Indian mechanic-turned-businessman owns an incredible 22 apartments in the world's tallest tower, Dubai's Burj Khalifa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X