കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീഡിയവൺ ‘പ്രവാസോത്സവം’ ബഹ്റൈനിലേക്ക്; കേരളത്തിൻറെ സാംസ്കാരിക പൈതൃകവും സംഗീത പാരമ്പര്യവും അനാവരണം  ചെയ്യുന്ന നാലു മണിക്കൂര്‍ നീളുന്ന ദൃശ്യവിരുന്ന്

Google Oneindia Malayalam News

മനാമ: 'പ്രവാസോത്സവ’ത്തിലൂടെ ജി.സി.സി രാജ്യങ്ങളിൽ പതിനായിരങ്ങൾക്ക് കലയുടെയും സംഗീതത്തിന്റെയും വിസ്മയ രാവൊരുക്കിയ മലയാളികളുടെ പ്രിയ ചാനൽ 'മീഡിയ വണ്‍’ ബഹ്റൈനിൽ കാഴ് ചയുടെ വസന്തം തീര്‍ക്കാനൊരുങ്ങുന്നു. നവംബര്‍ 17 ന് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് കേരളത്തിൻറ സാംസ്കാരിക പൈതൃകവും സംഗീത പാരന്പര്യവും അനാവരണം ചെയ്യുന്ന നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൃശ്യവിരുന്ന് അരങ്ങേറുക.

ഒമാൻ മലയാളികൾ സൂക്ഷിക്കുക!! വ്യാജ കറൻസിയുമായി ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ.ഒമാൻ മലയാളികൾ സൂക്ഷിക്കുക!! വ്യാജ കറൻസിയുമായി ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ.

കലയുടെ സാധ്യതകളെ മനോഹരമായി ദ്യശ്യവത് കരിച്ച് അണിയിച്ചൊരുക്കുന്ന പരിപാടിയാകും 'പ്രവാസോത്സവ’മെന്ന് സംഘാടകർ അറിയിച്ചു. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കുന്ന 'ഇന്‍ഫോടൈന്‍മെൻറ് സ്‌റ്റേജ് ഷോ’യാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രവാസി മലയാളിയുടെ ഗൃഹാതുരമായ കാഴ്ചകൾ നിറയുന്ന രംഗവേദിയിൽ, ഇന്നലെയുടെ അടയാളങ്ങളും പുതുമയുടെ മുദ്രകളും ഇടകലരുന്ന നിരവധി ആവിഷ്കാരങ്ങളുണ്ടാകും. മലയാളികൾക്ക് സുപരിചിതരായ പ്രഗൽഭ കലാകാരന്മാരും ഗായകരും 'പ്രവാസോത്സവ’ വേദിയിലെത്തും.

baharin

കൊല്ലം ട്രിനിറ്റി സ്കൂൾ മറ്റൊരു നെഹ്റു കോളേജ്? എസ്എഫ്ഐ,എബിവിപി പ്രവർത്തകർ സ്കൂൾ അടിച്ചുതകർത്തുകൊല്ലം ട്രിനിറ്റി സ്കൂൾ മറ്റൊരു നെഹ്റു കോളേജ്? എസ്എഫ്ഐ,എബിവിപി പ്രവർത്തകർ സ്കൂൾ അടിച്ചുതകർത്തു

സംഗീതത്തിനും ഹാസ്യത്തിനും പ്രാധാന്യമുള്ള പരിപാടി പതിവ് സ് റ്റേജ് ഷോകളിൽ നിന്ന് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ബഹ്റൈനിലെ പ്രവാസി മലയാളികൾക്ക് 'മീഡിയ വണ്‍’ നല്‍കുന്ന സ്‌നേഹോപഹാരമായിരിക്കും ഇതെന്നും സംഘാടകർ അറിയിച്ചു. സ്വദേശി പ്രമുഖരടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ പരിപാടിയിൽ സംബന്ധിക്കും. 'പ്രവാസോത്സവം’ ആസ്വാദിക്കാനായി ബഹ്റൈ ൻറ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരത്തിലധികം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ചോയ്സ് അഡ്വർടൈസിങ് ആൻറ് പബ്ലിസിറ്റി’യുടെ ബാനറിൽ അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ എൻറർടെയ് ൻമെൻറ് ഷോയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപത് കരിച്ച് പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

English summary
mediaone 'pravasautsav' stage show on to beharin;4 hour show includes kerala's culture and music
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X