കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ജെഎന്‍യുവില്‍ എത്താം

Google Oneindia Malayalam News

ദുബായ്: മെഡിക്കല്‍ പാരാമെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായി രാജസ്ഥാനിലെ ജയ്പൂര്‍ നാഷണല്‍ യൂനിവേര്‍സിറ്റി അധിക്രതര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ട് വര്‍ഷം മുന്‍പ് പൂര്‍ണ്ണ സജ്ജമായി ആരംഭിച്ച യൂനിവേര്‍സിറ്റിയില്‍ കഴിഞ്ഞ വര്‍ഷമാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്.

മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവും വിദഗ്ധരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കാനാവുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ എച്ച് എന്‍ വര്‍മ അറിയിച്ചു. ഏകീകൃത പരീക്ഷ സംവിധാനം നിലവില്‍ വന്നത് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസം പകര്‍ന്നതായും, ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രത്യേകം സീറ്റ് മാറ്റിവെച്ചതായും അധികൃതര്ർ അറിയിച്ചു.

jnu

യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ജെഎന്‍യു ആശുപത്രിയിലാണ് മെഡിക്കല്‍, നഴ്‌സിംങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന പരിപാടികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ പരിശീലനം പഠനത്തിനു ശേഷം മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. യൂനിവേര്‍സിറ്റി ചാന്‍സലര്‍ ഡോ സന്ദീപ് ബക്ഷി, ജോയന്റ് ഡയറക്ടര്‍ ഡോ. ദിവ്യാ ശ്രീവാസ്തവ, ഡയറക്ടര്‍ പ്രൊഫ. അന്‍സാരി ഇബ്രാഹീം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Medical Course starts at JNU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X