കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് ഗള്‍ഫില്‍ ജോലി ചെയ്യാനാകില്ല?

  • By Meera Balan
Google Oneindia Malayalam News

റിയാദ്: ദീര്‍ഘകാലമായി വിട്ടുമാറാത്ത രോഗമുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭിയ്ക്കാനുള്ള സാധ്യത മങ്ങുന്നു. കര്‍ശനമായ വൈദ്യ പരിശോധനയാണ് തൊഴില്‍ വിസയ്ക്ക് വേണ്ടി ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പടെ വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കാണ് കര്‍ശന വൈദ്യ പരിശോധന മൂലം തൊഴില്‍ സാധ്യത നഷ്ടമാവുക.

ആരോഗ്യ മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കത്തിന് രാജ്യങ്ങള്‍ തയ്യാറാകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് നാടുകളില്‍ എത്തുന്ന തൊഴിലാളികളില്‍ നല്ലൊരു ശതമാനവും വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവരാണ്. ഏറെപ്പേരും പ്രമേഹബാധിതരും രക്തസമ്മര്‍ദ്ദവും ഉള്ളവരാണ്. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മാസത്തിന് ശേഷമേ ഉണ്ടാവുകയുള്ളൂ.

Saudi

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവരുടെ സാന്നിധ്യം പൊതുജനാരോഗ്യത്തെ ബാധിയ്ക്കുന്നതല്ല. എന്നാല്‍ ഈ രോഗികള്‍ കൂടുന്നത് ആരോഗ്യ മേഖലയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണിക്ക് ആളുകളാണ് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നത്. അതത് രാജ്യങ്ങളില്‍ നിന്നാണ് വൈദ്യ പരിശോധന നടത്തിയവരെ കമ്പനികള്‍ റിക്രൂട്ടിനായി തിരഞ്ഞെടുക്കുന്നത്. ഇത്തരം വൈദ്യപരിശോധന കേന്ദ്രങ്ങളെപ്പറ്റിയും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ട്.

English summary
Medical test for job visa in Gulf Countries becomes strict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X