കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: മെര്‍സ് വ്യാപിക്കുന്നു; ഒമ്പത് ദിവസത്തിനിടെ 34 പേരില്‍ രോഗം സ്ഥിരീകരിച്ചു

Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസ് മൂലമുള്ള മെര്‍സ് രോഗം സൗദിയില്‍ പടരുന്നു. മെര്‍സ് രോഗം ബാധിച്ച് സൗദി അറേബ്യയില്‍ അഞ്ചുപേര്‍ കൂടി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34 പേരില്‍ പുതുതായി മെര്‍സ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെയാണ് ഇവരില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രോഗം ബാധിച്ചവരില്‍ 17 പേര്‍ പ്രവാസികളും 17 പേര്‍ സൗദി പൗരന്മാരുമാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികളില്‍ നിന്ന് രോഗം ബാധിച്ച ആശുപത്രി ജീവനക്കാരിലാണ് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

mers-virus

റിയാദിലെ ആശുപത്രി ജീവനക്കാരിയായ പ്രവാസി യുവതിയിലും 44 കാരിയായ സൗദി വനിതയിലുമാണ് ഒടുവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അസുഖബാധിതരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും വൈറസ് ബാധ പടരുന്നത് തടയാന്‍ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 അബുദാബിയില്‍ മെര്‍സ് സ്ഥിരീകരിച്ചു, ആശങ്കയോടെ പ്രവാസി സമൂഹം അബുദാബിയില്‍ മെര്‍സ് സ്ഥിരീകരിച്ചു, ആശങ്കയോടെ പ്രവാസി സമൂഹം

2012ല്‍ സൗദിയില്‍ കണ്ടെത്തിയ കൊറോണ വൈറസ് പ്രവാസികളുള്‍പ്പെടെ 1,413 പേരെയാണ് ബാധിച്ചത്. എന്നാല്‍ രോഗം ബാധിച്ചവരില്‍ 790 പേര്‍ സുഖം പ്രാപിക്കുകയും 593 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഇവരില്‍ മുപ്പതോളം പേര്‍ ഇപ്പോഴും ചികിത്സയില്‍കഴിയുകയാണ്. എമിറേറ്റില്‍ മെര്‍സ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹവും ആശങ്കയിലാണ്.

English summary
Mers outbreak in saudi:more cases reported among hospital staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X