കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ മധ്യാഹ്ന ഇടവേള അവസാനിക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്കായി യുഎഇ ഭരണകൂടം ഏര്‍പ്പെടുത്തിയ മധ്യാഹ്ന ഇടവേള 2013 സെപ്റ്റംബര്‍ 15 ന് അവസാനിക്കും. ജൂണ്‍ 15 മുതലാണ് വെയിലത്ത് ജോയലി ചെയ്യുന്നവര്‍ക്കായി ഉച്ച സമയത്ത് ഇടവേള പ്രഖ്യാപിച്ചത്. തൊഴില്‍ മന്ത്രി സാഖര്‍ ഘോബാഷിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.

ഉച്ചക്ക് 12.30 നും 3.30 നും ഇടയില്‍ തൊഴിലാളികളെക്കൊണ്ട് പുറത്ത് ജോലി ചെയ്യിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ 18 പരിശോധന സംഘങ്ങളെയാണ് ഭരണകൂടം ഏര്‍പ്പാടാക്കിയിരുന്നത്. ഇവരുടെ പരിശോധന ഞായറാഴ്ചയും തുടരും.

UAE Map

തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് യുഎഇയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഈ നിയമം നടപ്പാക്കുന്നത്. കഠിനമായ ചുടില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഉച്ച സമയത്ത് ഇടവേള കൊടുക്കുന്നത്. തൊഴിലാളികള്‍ക്ക് തണലില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എല്ലാ തരത്തിലുമുള്ള സുരക്ഷാ നടപടികളും കൈക്കൊള്ളണമെന്നും തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി ചെയ്യേണ്ട ജോലികള്‍ക്ക് ഇക്കാര്യത്തില്‍ ഇളവും നല്‍കിയിരുന്നു. ജോലിയില്‍ തടസ്സം വരുന്നത് സാങ്കേതി പ്രശ്‌നങ്ങളുണ്ടാക്കുന്ന മേഖലയില്‍ മാത്രമായിരുന്നു ഈ ഇളവ് നല്‍കിയിരുന്നത്. പക്ഷേ തൊഴിലാളികള്‍ക്ക് ആവശ്യം പോലെ തണുത്ത വെള്ളം ലഭ്യമാക്കണമെന്നും നിര്‍ജ്ജലീകരണം തടയാന്‍ നാരങ്ങയും ഉപ്പും നല്‍കണമെന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു.

English summary
A rule for mid-day break for workers in outdoor sites, which has been in place since June 15, will come to an end on Sunday, according to a resolution issued by Labour Minister Saqr Ghobash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X