കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: ഉച്ചവിശ്രമം; നിയമം ബുധനാഴ്ച മുതല്‍, നിയമം ലംഘിക്കുന്നവര്‍ക്ക് 50,00 ദിര്‍ഹം പിഴ

  • By Jisha
Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ ഉച്ചവിശ്രമ സമയം സംബന്ധിച്ച നിയമം ബുധനാഴ്ച പ്രാബല്യത്തില്‍ വരും. മാനവവിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെയുള്ള സമയത്ത് ജോലി ചെയ്യുന്നത് വിലക്കി തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിയമാണ് പ്രാബല്യത്തില്‍ വരുന്നത്. സെപ്തംബര്‍ 15 വരെയാണ് നിയമം ബാധകമാവുക.

ഈ കാലഘട്ടത്തിനുള്ളില്‍ മാനവവിഭവ ശേഷി മന്ത്രാലത്തിലെ 18 സംഘങ്ങള്‍ നിയമലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ രണ്ട് സംഘങ്ങള്‍ വീതം അബുദാബി, അല്‍ ഐയ്ന്‍,ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഉം അല്‍ ഖുവെയ്ന്‍ എന്നിവിടങ്ങളിലും നാല് സംഘങ്ങള്‍ ദുബായിലുമാണ് സന്ദര്‍ശനം നടത്തുക. തൊഴിലാളികളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി 20,000 ഫീല്‍ഡ് വിസിറ്റുകള്‍ നടത്തും. നിയമം കൃത്യമായി പാലിക്കുന്നതിനായി 60,000 പരിശോധനാ സന്ദര്‍ശനങ്ങളും നടത്തും. ഇത് സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനും പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി ഒരു കമ്മറ്റിയെയും മന്ത്രാലയം നിയമിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിനായി സ്മാര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

uae


തൊഴിലാളികള്‍ക്ക് ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങളും പരിക്കുകളും നിയന്ത്രിക്കുന്നതിനായി മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമാണിത്. ജോലി സമയം രണ്ടായി വേര്‍തിരിച്ച് രാവിലെയും വൈകിട്ടും രണ്ട് ഷിഫ്റ്റുകളായാണ് ജോലിസമയം നിര്‍ണ്ണയിച്ചിട്ടുള്ളത്. നിയന്ത്രണം നിലനില്‍ക്കെ തൊഴിലാളികളെക്കൊണ്ട് അധിക സമയം ജോലി ചെയ്യിച്ചാല്‍ പ്രസ്തുത നിയമപ്രകാരം തൊഴിലുടമ നഷ്ടപരിഹാരം നല്‍കണമെന്നും നിയമം അനുശാസിക്കുന്നു, തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും തൊഴിലു
ടമകള്‍ മുന്‍കൂട്ടി തയ്യാറാക്കേണ്ടതുണ്ട്. എല്ലാ തൊഴിലാളികള്‍ക്കും പ്രസ്തുത നിയമത്തെക്കുറിച്ച് അവബോധം നല്‍കണമെന്നും ജോലിസമയവും വിശ്രമവേളകളും കൃത്യമായി പാലിക്കണമെന്നും നിയമത്തില്‍ പറയുന്നു.

ഇതിന് പുറമേ തൊഴിലാളികള്‍ക്കാവശ്യമായ ആരോഗ്യപരിരക്ഷണവും അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കിറ്റുകളും വിതരണം ചെയ്യാന്‍ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അധിക ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 50,00 ദിര്‍ഹം വീതം പിഴയായി ഈടാക്കും. ഇക്കൂട്ടത്തില്‍ കൂടുതല്‍ തൊഴിലാളികളുണ്ടെങ്കില്‍ കമ്പനിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. എന്നാല്‍ ജലവിതരണം, വൈദ്യുതി, ട്രാഫിക് സംബന്ധിച്ച ജോലികള്‍ എന്നിവ പൂര്‍ത്തിയാക്കേണ്ട എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ജോലി ചെയ്യാനുള്ള അനുമതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Mid-day break rule in UAE from wednessday; upto Dh50,00 fine for non-compliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X