കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചന്ദ്രികയോ ദേശാഭിമാനിയോ! പിണറായിക്ക് സ്വാഗതമോതി മുസ്ലീം ലീഗ് മുഖപത്രത്തിന്റെ ഒന്നാംപേജ്...

യുഎഇ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമോതിയാണ് ഡിസംബര്‍ 22 വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ് ചന്ദ്രിക പുറത്തിറങ്ങിയത്.

  • By Afeef Musthafa
Google Oneindia Malayalam News

ദുബായ്: വ്യാഴാഴ്ച പുറത്തിറങ്ങിയ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കണ്ടാല്‍ ദേശാഭിമാനിയാണോയെന്ന് ആരും സംശയിച്ചു പോകും. ഒന്നാം പേജ് മുഴുവനും പിണറായി വിജയന്റെ ചിത്രം. യുഎഇ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമോതിയാണ് ഡിസംബര്‍ 22 വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ് ചന്ദ്രിക പുറത്തിറങ്ങിയത്.

സംസ്ഥാന സര്‍ക്കാരോ മറ്റ് ഏജന്‍സികളോ നല്‍കിയ പരസ്യമൊന്നുമല്ല ചന്ദ്രികയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രവാസത്തിന്റെ ഉള്‍ത്തുടിപ്പറിയാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിലേക്ക് സ്വാഗതം എന്നാണ് പിണറായി വിജയന്റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വരികള്‍. ഇതിന് താഴെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക എന്നും എഴുതിയിട്ടുണ്ട്. പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള മുസ്ലീം ലീഗ് മുഖപത്രം സിപിഎം മുഖ്യമന്ത്രിക്ക് സ്വാഗതമോതി അച്ചടിച്ച നടപടി ലീഗ് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സന്ദര്‍ശനം പുരോഗമിക്കുന്നു

സന്ദര്‍ശനം പുരോഗമിക്കുന്നു

മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായാണ് യുഎഇയിലെത്തുന്നത്. യുഎഇയിലെ ഒരോ കേന്ദ്രങ്ങളില്‍ നിന്നും വന്‍ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.

പക്ഷേ , ഇത്രയ്ക്ക് വേണ്ടായിരുന്നെന്ന് അണികള്‍

പക്ഷേ , ഇത്രയ്ക്ക് വേണ്ടായിരുന്നെന്ന് അണികള്‍

പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയും മുഖ്യമന്ത്രിക്ക് സ്വാഗതമോതിക്കൊണ്ട് ഒന്നാം പേജില്‍ അദ്ദേഹത്തിന്റെ ചിത്രം നല്‍കിയിരിക്കുന്നത്.

അണികള്‍ക്കിടയില്‍ പ്രതിഷേധം

അണികള്‍ക്കിടയില്‍ പ്രതിഷേധം

പിണറായി വിജയന്റെ ചിത്രമുള്ള വ്യാഴാഴ്ചത്തെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക കണ്ട് ഞെട്ടിയത് കെഎംസിസി പ്രവര്‍ത്തകരും മുസ്ലീം ലീഗ് അണികളുമാണ്. യുഎഇയിലെ ഭൂരിപക്ഷം വരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലും മിഡില്‍ ഈസ്റ്റ് ചന്ദ്രികയ്ക്ക് വന്‍ പ്രചാരമാണുള്ളത്.

കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും അമര്‍ഷം

കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും അമര്‍ഷം

യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഎഇ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇങ്ങനെയൊന്നും നല്‍കാതിരുന്ന മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ നടപടിയില്‍ കേരളത്തിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകരും പ്രതിഷേധമറിയിച്ചിട്ടുണ്ട്.

English summary
Middle East Chandrika Welcomes Pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X