കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് പിന്നാലെ യുഎഇയിലും തൊഴില്‍ പ്രശ്‌നം; മലയാളികള്‍ അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു!

  • By Desk
Google Oneindia Malayalam News

ഫുജൈറ: കമ്പനി നടത്തിപ്പുകാര്‍ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് മലയാളികളടക്കം നിരവധി പേര്‍ ഫുജൈറയിലെ ലേബര്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്നു. കഴിഞ്ഞ ആറുമാസമായി ഇതില്‍ പലര്‍ക്കും ശമ്പളം ലഭിച്ചിട്ട്. അതിനിടയില്‍ മലയാളിയായ കമ്പനി ഉടമ സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തു. കമ്പനി നഷ്ടത്തിലാണെന്നും കൈയ്യിലുള്ള പണത്തില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിച്ച് പോകണമെന്നുമാണ് പലരോടും ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ക്ക് കിട്ടുവാനുള്ള ശമ്പളം കിട്ടാതെ ഞങ്ങള്‍ എങ്ങനെ നാട്ടില്‍ പോകുമെന്ന തൊഴിലാളികളുടെ ചോദ്യത്തിനു മുന്നില്‍ ഉടമകള്‍ക്ക് ഉത്തരമില്ല. കായകുളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഫുജൈറ അല്‍ഹൈല്‍ വ്യവസായ മേഖലയില്‍ എഞ്ചിനീയറിംങ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

fujairah-in-united-arab-emirates

കമ്പനിയോട് ചേര്‍ന്നുള്ള ലേബര്‍ ക്യാമ്പിലേക്കുള്ള വൈദ്യുതിയും വെള്ളവും നിലച്ചതോടെ ഇവര്‍ കടുത്ത ദുരിതത്തിലായി. തൊഴിലാളികളില്‍ ചിലരുടെ വിസാ കാലാവധി കഴിഞ്ഞതാണ് അത്‌കൊണ്ട് തന്നെ ഭീമമായ സഖ്യ പിഴ നല്‍കാതെ രാജ്യം വിടാന്‍ ഇവര്‍ക്ക് സാധ്യമല്ല.

കൂട്ടത്തില്‍ ചിലര്‍ രോഗികളുമാണ്. ഒന്ന് ആശുപത്രിയില്‍ പോവാന്‍ പോലും സാധിക്കാതെ ഞങ്ങള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് തൊഴിലാളികള്‍ സങ്കടം പറയുന്നത്. കേരള കേന്ദ്ര സര്‍ക്കാറുകള്‍ വിഷയത്തില്‍ എത്രയും പെട്ടന്ന് ഇടപെടുമെന്നും കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് യുഎഇ ഇന്ത്യന്‍ എംബസി പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ കുറച്ചു തൊഴിലാളികള്‍ക്ക് ഒരുമാസത്തെ ശമ്പളം നല്‍കി കമ്പനി പ്രശ്‌നം ഒതുക്കുകയായിരുന്നു.

English summary
Migrant crisis in UAE: Many malayalis stucks in Fujairah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X