കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരേ സൈനിക നടപടിക്കില്ലെന്ന് സൗദി സഖ്യം

  • By Desk
Google Oneindia Malayalam News

അബൂദാബി: ഉപരോധത്തില്‍ കഴിയുന്ന ഖത്തറിനെതിരേ സൈനികനടപടിയെക്കുറിച്ച് തങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും ഭാവിയില്‍ ആലോചിക്കുകയില്ലെന്നും സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ പ്രസാതവനയിലൂടെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് നടത്തിയ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിലാണ് സൗദി സഖ്യത്തിന്റെ സംയുക്ത പ്രസ്താവന. വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇതേക്കുറിച്ചുള്ള കുവൈത്ത് അമീറിന്റെ പരാമര്‍ശം. കുവൈത്തിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ഇടപെടലുകളാണ് ഖത്തറിനെതിരായ സൈനിക നടപടി ഒഴിവാക്കിയതെന്നായിരുന്നു സബാഹ് പറഞ്ഞത്.

നയന്ത്ര പ്രതിസന്ധി അടുത്തൊന്നും തീരാന്‍ പോകുന്നില്ലെന്ന രീതിയിലുള്ള കുവൈത്ത് അമീറിന്റെ പ്രസ്താവയിലും സൗദി സഖ്യം ഖേദം രേഖപ്പെടുത്തി. അതേസമയം, ഉപരോധവുമായി ബന്ധപ്പെട്ട ഏതു ചര്‍ച്ചയും മുന്നുപാധികളില്ലാതെയായിരിക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. ഉപരോധ രാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ച 13 ആവശ്യങ്ങളില്‍ ചിലത് ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ തയ്യാറല്ലെന്ന അമീറിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയ്ക്കാണിത്.

saudhi1

എന്നാല്‍ ഖത്തര്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥം വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തെ സൗദി സഖ്യം സ്വാഗതം ചെയ്തു. അതേസമയം, ഉപരോധം നിലനിര്‍ത്തിക്കൊണ്ടുള്ള അനുരഞ്ജന ചര്‍ച്ചയ്ക്ക് തങ്ങളില്ലെന്ന ഖത്തറിന്റെ നിലപാട് അവര്‍ക്ക് പ്രശ്‌ന പരിഹാരത്തില്‍ താല്‍പര്യമില്ലെന്നതിന്റെ സൂചനയാണെന്നും സംയുക്ത പ്രസ്താവന ആരോപിച്ചു.
English summary
military action against qatar will not be considered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X