കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയദിനത്തില്‍ വിസ്മയമാകാന്‍ ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: 43 മത് ദേശീയ ദിനം ആഘോഷമാക്കുന്നതിന്റെ തയ്യാറെടുപ്പുകള്‍ യുഎഇയില്‍ ആരംഭിച്ചിരിയ്ക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഏറെ വിപുലമായി ഇത്തവണ ദേശീയ ദിനം ആഘോഷിയ്ക്കാനാണ് തീരുമാനം.

ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം. ദേശീയ ദിനത്തിന്റെ ഭാഗമായി ദുബായിലെ മിറാക്കിള്‍ ഗാര്‍ഡന്‍ ഡിസംബര്‍ ഒന്നിന് തുറക്കും.

യുഎഇ ദേശീയ ദിനാഘോഷങ്ങള്‍ കാണുന്നതിന് വേണ്ടി എത്തുന്ന സന്ദര്‍ശകര്‍ ഒട്ടേറെയാണ് ഇവര്‍ക്ക് വേണ്ടിയാണ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറക്കുന്നത്.

45 മില്യണ്‍ പൂക്കളാണ് മിറാക്കിള്‍ ഗാര്‍ഡനില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്. യുഎഇ ദേശീയപതാകയുടേയും, ഫെരാരി കാരിന്റെയും ഒക്കെ പൂക്കളില്‍ തയ്യാറാക്കിയ മാതൃക മിറാക്കിള്‍ ഗാര്‍ഡന്റെ മൂന്നാം സീസണില്‍ ഒരുക്കിയിട്ടുണ്ട്.

മുതിര്‍ന്നവര്‍ക്ക് 30 ദിര്‍ഹമാണ് പ്രവേശന ഫീസായി ഈടാക്കുന്നത്.

വികലാംഗര്‍ മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒരാഴ്ചയോളം ഗാര്‍ഡന്‍ തുറക്കും.

Miracle Garden

രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി ഒന്‍പതി മണിവരെയും അവധി ദിനങ്ങളില്‍ രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം പതിനൊന്ന് മണിവരെയുമാണ് സന്ദര്‍ശന സമയം .

English summary
Dubai’s Miracle Garden in Dubailand will open its doors to the public from tomorrow, December 1, adding a new attraction for residents to visit for the UAE National Day celebrations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X